കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ മൂന്നുകാലുള്ള കുട്ടി പിറന്നു

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്നു കാലുകളുമായി കുട്ടി പിറന്നതായി ഡെയ്‌ലി ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലിലെ ഇന്ദിരാ ഗാന്ധി വുമന്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലിലാണ് ഈ വിചിത്രമായ ജനനം. മൂന്നാമത്തെ കാല്‍ തോളിനു സമീപമാണുള്ളതെന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ രാജേഷ് ടിക്കാസ് അറിയിച്ചു.

ഗാന്ധി നഗര്‍ സ്വദേശിയായ പ്രീതിയുടെ രണ്ടു മക്കളില്‍ ഒരാള്‍ക്കാണ് ഈ വൈകല്യം. അതേ സമയം മറ്റെ കുട്ടി പരിപൂര്‍ണ ആരോഗ്യവാനായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Infant with three legs

വൈകല്യത്തോടെ പിറന്ന കുട്ടി അപകടം നിലയിലായതിനാല്‍ ആധുനിക സൗകര്യങ്ങളുള്ള ഹമിദിയ ആശുപത്രിയിലെ എസ്എന്‍സിയുവിലേക്ക് കുട്ടിയെ മാറ്റിയിട്ടുണ്ട്.

പ്രീതിയുടെ വയറ്റില്‍ മൂന്നാമതൊരു കുട്ടിയുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ സംശയിക്കുന്നു. വേണ്ടത്ര വളരാതിരുന്ന ഭ്രൂണത്തിന്റെ ഒരു ഭാഗമാണിതെന്നാണ് കരുതുന്നത്.

നേരത്തെ പാകിസ്താനില്‍ നിന്നും ഇത്തരത്തിലുള്ള ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തു ലക്ഷത്തില്‍ ഒരു കുട്ടിയ്ക്ക് മാത്രമാണ് ഇത്തരത്തിലുള്ള വൈചിത്രം കടന്നു വരികയെന്ന് വിദഗ്ധന്മാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ തന്നെ നാലുകാലും നാലു കൈയും ഉള്ള ഒരു കുട്ടിയുണ്ടായിരുന്നു. ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നുള്ള ലക്ഷ്മി തതാമ. മാരത്തണ്‍ ശസ്ത്രക്രിയയിലൂടെ ഈ കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു കഴിഞ്ഞു.

English summary
In a rare medical condition, a child born with three legs in Bhopal's Indira Gandhi Women and Child Hospital is fighting for life in Hamidiya hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X