അശ്ലീല വീഡിയോയും ചിത്രങ്ങളും; രാധേ മായ്‌ക്കെതിരെ കോടിതിയില്‍ ഹര്‍ജി
ഭോപാല്‍: അശ്ലീലത തുളുമ്പുന്ന ചിത്രങ്ങളും വീഡിയോയും മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആള്‍ദൈവം രാധേ മായ്‌ക്കെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തില്ല. ഭോപാലിലെ കാമല നഗര്‍ പോലീസ് സ്‌റ്റേഷനില്‍ അഡ്വ. ആര്‍ കെ പാണ്ഡെയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.
ഇതേ തുടര്‍ന്ന് അഭിഭാഷകന്‍ കോടതിയില്‍ സമീപിച്ചിരിക്കുകയാണ്. രാധേമായുടെ പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും അശ്ലീലതയുള്ളതാണെന്നും ഇത് ഹിന്ദു ആരാധകരുടെ വികാരത്തെ വൃണപ്പെടുത്തുന്നതുമാണന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, മാ എന്ന വാക്കുപയോഗിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു.

വളരെ ബഹുമാന പുരസ്സരം ഒരുവിഭാഗം ഉപയോഗിക്കുന്ന പദമാണ് മാ എന്നത്. അതാണ് ആള്‍ദൈവം ദുരുപയോഗം ചെയ്യുന്നത്. ഇത് തടയണമെന്ന് അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. ഹര്‍ജി സപ്തംബര്‍ 3ന് വാദം കേള്‍ക്കാന്‍ കോടതി മാറ്റിവെച്ചു. ഇത്തരം കാര്യങ്ങള്‍ കോടതിയില്‍ തീര്‍പ്പാക്കുന്നതാണ് നല്ലതെന്ന് കാമല പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും വ്യക്തമാക്കി.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് രാധേ മായ്‌ക്കെതിരെ പുതിയ ആരോപണവും ഉയര്‍ന്നിരിക്കുന്നത്. സ്ത്രീധന പീഡന പരാതിയില്‍ അവരെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് നടന്നില്ല. പല പ്രമുഖ പോലീസ് ഉദ്യോഗസ്ഥരും തന്റെ ഭക്തരാണെന്ന് രാധേ മാ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications