കാമുകിയെ കൊലപ്പെടുത്തിയ യുവാവ് മാതാപിതാക്കളെ കൊന്ന കാരണം കേട്ടാല്‍ ഞെട്ടും
ഭോപാല്‍: സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട ബംഗാള്‍ സ്വദേശിനിയെ കൂടെ താമസിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഭോപാല്‍ സ്വദേശി മാതാപിതാക്കളെ കൊലപ്പെടുത്തിയ കാരണം കേട്ട് പോലീസ് അമ്പരന്നു. കണക്കില്‍ പിന്നോട്ടായ മകനെ കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ചതിനായിരുന്നു മാതാപിതാക്കളെ കൊലപ്പെടുത്തിയത്
ദിവസങ്ങള്‍ക്ക് മുന്‍പാണ് മുപ്പത്തിരണ്ടുകാരനായ ഉദ്യാന്‍ ദാസിനെ പോലീസ് പിടികൂടിയത്. ബംഗാള്‍ സ്വദേശിനിയായ അങ്കഷ ശര്‍മയെ കൊലപ്പെടുത്തി മുറിക്കുള്ളില്‍ അടക്കം ചെയ്ത ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് മാതാപിതാക്കളെയും സമാനരീതിയില്‍ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്.

പഠനത്തില്‍ മിടുക്കനായിരുന്ന ഉദ്യാന്‍ ദാസിനെ മാതാപിതാക്കള്‍ കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ചതാണ് അവരോട് പകയുണ്ടാകാന്‍ കാരണം. എന്നാല്‍, മറ്റു വിഷയങ്ങള്‍ പഠിച്ച് ജോലി സമ്പാദിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും ഇതിന് വിഘാതം സൃഷ്ടിക്കാതിരിക്കാനാണ് അവരെ കൊലപ്പെടുത്തിയതെന്നും യുവാവ് പോലീസിന് മൊഴി നല്‍കി.
സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തിലെ ഏക മകനായിരുന്നു ഉദ്യാന്‍. ഇയാളുടെ മാതാപിതാക്കള്‍ക്ക് റായ്പൂര്‍, ദില്ലി, ഭോപാല്‍ എന്നിവിടങ്ങളിലായി മൂന്ന് വീടുകളുണ്ടായിരുന്നു. ഇവയില്‍ നിന്നും മാസം 80,000 രൂപ വാടക ലഭിക്കും. കൂടാതെ ഉദ്യാന്‍ ദാസിന്റെ അമ്മയ്ക്ക് പ്രതിമാസം 30,000 രൂപ പെന്‍ഷനും ലഭിക്കുന്നുണ്ടായിരുന്നു. മികച്ച രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന, ഐടിയില്‍ വിദഗ്ധനായ ഉദ്യാന്‍ ദാസ് പ്രത്യേക മാനസിക അവസ്ഥയിലുളളയാളാണെന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications