കാമുകിയെ കൊലപ്പെടുത്തി വീടിനുള്ളില്‍ ഒളിപ്പിച്ചയാള്‍ മാതാപിക്കളെയും കൊലപ്പെടുത്തി
ഭോപാല്‍: ലിവിങ് പങ്കാളിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ മാര്‍ബിള്‍ തറ പണിഞ്ഞ് ഒളിപ്പിച്ചയാള്‍ സമാന രീതിയില്‍ മാതാപിതാക്കളെയും കൊലപ്പെടുത്തിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. വ്യാഴാഴ്ച പോലീസ് പിടിയിലായ ഉദ്യാന്‍ ദാസ് ആണ് ചോദ്യം ചെയ്യലില്‍ പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
2010ലായിരുന്നു ഇയാള്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയതായി പറയുന്നത്. റായ്പൂര്‍ ശാന്തി നഗറിലെ വീട്ടില്‍വെച്ച് മാതാപിതാക്കളെ കൊലപ്പെടുത്തി വീടിനുള്ളില്‍തന്നെ ഒളിപ്പിക്കുകയായിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് എസ്ഐ രമേഷ് റായ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുമായി സ്ഥലത്ത് അടുത്തദിവസം തന്നെ പരിശോധന നടത്തും.

ഡിസംബര്‍ 27നാണ് കൊല്‍ക്കത്ത സ്വദേശിയായ അങ്കഷ ശര്‍മയെ ദാസ് കൊലപ്പെടുത്തിയത്. അങ്കഷയുടെ മാതാപിതാക്കള്‍ നല്കിയ മിസ്സിങ് പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതകവും മൃതദേഹം ഒളിപ്പിച്ച വിവരവും പുറത്തുവന്നത്. ആറു മണിക്കൂര്‍നേരത്തെ ശ്രമഫലമായാണ് പോലീസ് ഇയാള്‍ പണിത മാര്‍ബിള്‍ പ്ലാറ്റ്ഫോം തകര്‍ത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട യുവതിയുമായി ഇയാള്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ദാസ് ചെറിയ വഴക്കിനിടെ കാമുകിയെ കൊലപ്പെടുത്തുകയും ചെയ്തു. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് അങ്കഷ കാണാതായ കേസില്‍ പോലീസ് ദാസിനെ തേടിയെത്തുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതപശ്ചാത്തലവും ഉള്ള അങ്കഷ പ്രതിയുടെ വലയില്വീണതെങ്ങനെയെന്നത് ദുരൂഹമാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications