ഭാര്യയെ കൊല്ലും മുമ്പ് യുവാവ് മാതാപിതാക്കളോട് ചെയ്തത്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ അച്ഛനെയും അമ്മയെയും കൊല ചെയ്തത്
ഭോപ്പാല്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കോണ്‍ക്രീറ്റ് സ്ലാബുണ്ടാക്കി വീട്ടിനുള്ളില്‍ മറവ് ചെയ്ത യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മുമ്പ് തന്റെ മാതാപിതാക്കളെയും കൊല ചെയ്തതായി 32കാരനായ ഉദ്യാന്‍ ദാസ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

റായ്പൂരിലെ വീട്ടില്‍ വച്ച് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മാതാപിതാക്കളെ കൊല ചെയ്തതെന്നും ഇവരെ ഇവിടെ തന്നെ അടക്കം ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ പോലിസിനോടു പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉദ്യാനിനെ ഭാര്യ ആകാംക്ഷയുടെ (28) കൊലയുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ 2016 ഡിസംബറില്‍ തന്നെ ഭാര്യയെ കൊലപ്പെടുത്തിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി.

2010-11ല്‍ വീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ചാണ് അച്ഛനെയും അമ്മയെയും കൊല ചെയ്തതെന്നും തുടര്‍ന്നു ഇവരെ വീട്ടിലെ പറമ്പില്‍ സംസ്കരിക്കുകയായി രുന്നുവെന്നും ഉദ്യാന്‍ പറഞ്ഞു.

ഉദ്യാന്‍ പറഞ്ഞത് ശരിയാണോയെന്നു പരിശോധിക്കുന്നതിനായി ഭോപ്പാല്‍ പോലീസ് റായ്പൂരിലെത്തുമെന്ന് എസ്പി സിദ്ധാര്‍ഥ് ബഹുഗുണ വ്യക്തമാക്കി. ഇയാള്‍ ഇടയ്ക്കിടെ മൊഴി മാറ്റുന്നുണ്ടെന്നും ഇതിനാല്‍ പറയുന്ന കാര്യങ്ങള്‍ എത്രത്തോളം സത്യമാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലിസിന്റെ ചോദ്യം ചെയ്യലില്‍ മാതാപിതാക്കളുടെ മരണത്തെക്കുറിച്ച് മറ്റൊരു കഥയാണ് ഉദ്യാന്‍ പറഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന് പി കെ ദാസ് 2010ല്‍ ഹൃദയാഘാതം വന്ന് മരിക്കുകയായിരുവെന്നാണ് ഇയാള്‍ ആദ്യം വ്യക്തമാക്കിയത്.

ഉദ്യാന്‍ വളരെ ഒഴുക്കോടെയാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കള്ളം പറയുന്നതെന്നും പോലിസ് പറഞ്ഞു. പറയുന്ന കാര്യം മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്കു പ്രത്യേക മിടുക്കുമുണ്ടത്രേ

താന്‍ ഐഐടിയില്‍ പഠിച്ചതാണെന്നായിരുന്നു ഇയാള്‍ നേരത്തേ പോലിസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഉദ്യാന്‍ പ്ലസ്ടു വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നു പോലിസ് കണ്ടെത്തി.

അച്ഛന്റെ അക്കൗണ്ടിലേക്കു വന്നിരുന്ന പെന്ഷന് പലപ്പോഴും ഉദ്യാന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചിരുന്നു. കൂടാതെ തന്റെയും അച്ഛന്റെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച ഫിക്സഡ് ഡെപ്പോസിറ്റായ 8.5 ലക്ഷത്തിലും ഉദ്യാനു നോട്ടമുണ്ടായിരുന്നു.
വീഡിയോ
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications