• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഹണിട്രാപ്പ്; കുടുങ്ങിയത് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും, 3 സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ!

ഹണിട്രാപ്പും ബ്ലാക്ക് മെയിലിങ്ങും മലയാളികൾക്ക് അത്ര പരിചയമില്ലാത്ത വാക്കുകളല്ല. കേരളത്തിൽ ഇത്തരം സംഘങ്ങൾ അത്ര സജീവമല്ലെങ്കിലും കേരളത്തിന് വെളിയിലും ഹണിട്രാപ്പ് സംഘങ്ങൾ വിലസുന്നുണ്ടെന്ന് വാർത്തകളിലൂടെ നമ്മൾ അറിയുന്നതാണ്. കഴിഞ്ഞമാസമായിരുന്നു ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ ആറ് യുവതികള്‍ ദില്ലയിൽ പിടിയിലായത്. ദില്ലിയിലെ രോഹിണി ഏരിയയിലായിരുന്നു സംഭവം.

ബാങ്ക് ലോൺ എടുതത് ഫ്ലാറ്റ് വാങ്ങി; പദ്ധതി പൂർത്തീകരിക്കാതെ കെട്ടിട നിർമ്മാതാക്കൾ, ആത്മഹത്യ വരെ പതിവ്, കൊച്ചിൽ 10000 ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്!

യുവാവിന്റെ നഗ്ന ചിത്രങ്ങൾ പകർത്തിയായിരുന്നു ബ്ലാക്ക് മെയിൽ ചെയതിരുന്നത്. 30 ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ഇത്രയും തുക നല്‍കാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെ 10 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. യുവതി ആവശ്യപ്പെട്ടത് അനുസരിച്ച് രാജൗരി ഗാര്‍ഡന്‍ ഗെയ്റ്റില്‍ എത്തിയ ആള്‍ക്ക് യുവാവിന്റെ ബന്ധു പണം കൈമാറുകയായിരുന്നു തുടർന്നാണ് പോലീസ് അന്വേഷണത്തിൽ ഇവർ പിടിയിലാകുന്നത്. എന്നാൽ പണം തിരിച്ചെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

ഭോപ്പാലിലും നാല് പേർ അറസ്റ്റിൽ

ഭോപ്പാലിലും നാല് പേർ അറസ്റ്റിൽ

ഇത്തരത്തിലുള്ള വാർത്തയാണ് ഭോപ്പാലിൽ നിന്നും പുറത്ത് വരുന്നത്. നാല് പേരെയാണ് ഹണിട്രാപ്പ് കേസിൽ ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതിനാല്‍ ഇവരെ ഇന്‍ഡോര്‍ പൊലീസിന് കൈമാറി. ആരെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളോ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ ഇതുവരേയും ലഭ്യമായിട്ടില്ല.

എന്താണ് ഹണിട്രാപ്പ്?

എന്താണ് ഹണിട്രാപ്പ്?

ഹണിട്രാപ്പ് പലപ്പോഴും ഉപയോഗിക്കുന്നത് ആയുധ ഇടപാടിലാണ്. രാജ്യ സുരക്ഷ കാര്യങ്ങൽ ചോർത്തുന്നതിന് ഹണിട്രാപ്പ് ഉപയോഗിക്കുന്നുവെന്നാണ് നമ്മൾ മുമ്പ് കേട്ടിരിക്കുക എന്നാൽ പണം തട്ടിയെടുക്കാനും മറ്റും ഹണിട്രാപ്പിൽ കുടുക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നതിൽ കൂടുതലും. തെങ്കിലുമൊരു ലൈംഗികത്തൊഴിലാളി ഒരു ദിവസത്തെ ലൈംഗികസുഖത്തിന് പകരമായി രഹസ്യങ്ങള്‍ നേടിയെടുക്കുന്ന ചെറുകിടപദ്ധതിയാണ് ഹണിട്രാപ്പെന്ന് കരുതിയാൽ ്ത് തെറ്റാണ്.

ലഭിക്കുന്നത് വിദഗ്ധ പരിശീലനം

ലഭിക്കുന്നത് വിദഗ്ധ പരിശീലനം

നീണ്ട വര്‍ഷങ്ങള്‍ എടുത്തുകൊണ്ടുള്ള ഒരു ജൈത്ര യാത്ര തന്നെയാണ് ഈ ട്രാപ്പ് ലോകമെമ്പാടുംസകല മേഖലയിലും ഉപയോഗിക്കപ്പെടുന്ന നിശബ്ദ ചതിയുടെ മറ്റൊരു പേരാണ് ഹണിട്രാപ്പ് . ജെയിംസ് ബോണ്ട് ചിത്രത്തിലെ സ്ഥിരം നായികാ കഥാപാത്രങ്ങള്‍ മുതല്‍, ഇങ്ങ് വര്‍ണപ്പകിട്ടിലെ മീന അവതരിപ്പിച്ച കഥാപാത്രം വരെ നമുക്ക് സിനിമയില്‍ പരിചയമുള്ള ട്രാപ്പേഴ്‌സുണ്ട്. അതിനേക്കാള്‍ മികച്ച പ്രകടനവും പരിശീലനവുമാണ് ഓരോ ഹണിട്രാപ്പിലെ നായികയ്ക്കും ലഭിക്കുന്നത്. അത്രയ്ക്ക് മികച്ച ആസൂത്രണത്തില്‍ വര്‍ഷങ്ങളെടുത്താണ് ഇത്തരത്തില്‍ ഓരോ ഓപ്പറേഷനും പൂര്‍ത്തിയാക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കിഴടക്കുക ബുദ്ധികൊണ്ട്

കിഴടക്കുക ബുദ്ധികൊണ്ട്

അതിബുദ്ധിമതികള്‍ അതി സുന്ദരികള്‍ ഏതെങ്കിലുമാളുകളെ ഇങ്ങനെ രഹസ്യം ചോര്‍ത്താന്‍ അയക്കില്ല. അവരൊരിക്കലും ലൈംഗികത്തൊഴിലാളികളായിരിക്കുകയുമില്ല. ചുരുങ്ങിയത് പത്തുവയസുമുതലെങ്കിലും കുടുംബത്തോടെ ദത്തെടുത്താണ് ചാരവനിതകളെ ഓരോ കമ്പനിയും അല്ലങ്കില്‍ രാജ്യങ്ങള്‍ ഒരുക്കുന്നത്. അവര്‍ അതി ബുദ്ധിമതികളായിരിക്കും. ശരീരം കൊണ്ടോ ലൈംഗീകത കൊണ്ടോ ആയിരിക്കില്ല അവര്‍ കീഴടക്കുക, ബുദ്ധികൊണ്ടുതന്നെയായിരിക്കും.

മികച്ച ഇടപെടൽ

മികച്ച ഇടപെടൽ

അത്യാധുനിക വിദ്യാഭ്യാസവും, മികച്ച ഇടപെടല്‍ രീതികളുമായിരിക്കും ഇവരുടെ കൈമുതല്‍. പണം പദവി മര്യാദകള്‍ ഇവരുടെ ഏറ്റവും വലിയ ഒരു ആകര്‍ഷണം തന്നെയാണ്. കയ്യിലിഷ്ടം പോലെ പണമുണ്ടെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക് നിസാരമായി കഴിയും. ആരാണോ അയക്കുന്നത് അവരതിന് സാഹചര്യമൊരുക്കുകയും ചെയ്യും. വില കൂടിയ വസ്ത്രങ്ങള്‍, മികച്ച വാഹനങ്ങള്‍, ഹൈ പ്രൊഫൈലുകാരുടെ ഒത്തുചേരല്‍ കേന്ദ്രങ്ങളിലെ സാന്നിധ്യം ഇവയെല്ലാം അവരുടെ കൈമുതലായിരിക്കും. ഏറ്റവും പരിഷ്‌കൃതമായ നിലയിലാകും അവരുടെ ഓരോ ഇടപെടലുകളും.

ലൈംഗീകത ഒരു ഭാഗം മാത്രം

ലൈംഗീകത ഒരു ഭാഗം മാത്രം

ലൈംഗികതയെന്നത് ഈ ബന്ധത്തിലെ ഒരു ഭാഗം മാത്രമായിരിക്കും. എല്ലാ കാര്യങ്ങളിലുമിടപെടുന്ന അഭിപ്രായങ്ങള്‍ പറയുന്ന ഒരു കൂട്ടുകാരിയോ സഹപ്രവര്‍ത്തകയോ പോലെയായിരിക്കും ഇവര്‍ പെരുമാറുക. ബുദ്ധിപരമായ അഭിപ്രായങ്ങളിലൂടെ എല്ലാം പങ്കുവെക്കാന്‍ കഴിയുന്നയാളാണെന്ന് ബോധ്യപ്പെടുത്താനും ഇവര്‍ ശ്രമിക്കും. അങ്ങനെ എല്ലാ വിവരങ്ങളും പതിയെ പങ്കുവെക്കും. മാനസികമായി മേല്‍ക്കൈ നേടുന്നതുവരെ ഈ നിലയില്‍ തന്നെ ഇതുതുടരും. ഇതിനിടയില്‍ ചില ചെറിയ രഹസ്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും പിന്നെ ലൈംഗികമായ വിലപേശലുകളും, ഘട്ടംഘട്ടമായുള്ള വഴങ്ങിക്കൊടുക്കലുകളും മാനസികമായ മേല്‍ക്കൈ ചാരവനിതനേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും.

സാമ്പാ സ്‌പൈ കേസ്

സാമ്പാ സ്‌പൈ കേസ്

സാമ്പാ സ്‌പൈ കേസ് എന്നത് ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ കറുത്ത ഏടാണ് 168 മിലിട്ടറി ഉദ്ധ്യോഗസ്ഥര്‍ഇതിനു ബലിയായി പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ സ്ത്രീകളുടെ വലയില്‍ സാമ്പാ സൈനിക ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ വീണതും, നിരവധി സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്തതും ഇന്ത്യാ ചരിത്രത്തിലുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഇസ്രത്ത് പാക് ചാരവനിതയാണെന്നും മോദിയെ നിരീക്ഷിക്കലായിരുന്നു ചുമതലയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചാരക്കേസിലുയര്‍ന്നതും ഇതേ ആരോപണങ്ങളാണ്, എങ്കിലും ആ കേസിനെക്കുറിച്ച് തര്‍ക്കങ്ങള്‍ ഇപ്പോഴും വളരെ സജീവമാണ്. അമേരിക്ക ഇറാഖ് ആക്രമണത്തിന് മുന്‍പ് സദ്ദാം ഹുസൈനടുത്തേക്ക് ഇത്തരത്തില്‍ വനിതകളെ അയച്ചിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

English summary
Bhopal Police arrested three women for honey-trapping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more