ആളുകള്‍ നോക്കി നില്‍ക്കെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
ഭോപാല്‍: ഒട്ടേറെയാളുകള്‍ നോക്കിനില്‍ക്കെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ഭോപാലിലെ ദസ്സേറ ഗ്രൗണ്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. റിട്ട. എഎസ്പി ഷലിഗ്രം റിവോള്‍വര്‍ നിന്നും വെടിയുതിര്‍ത്താണ് ആത്മഹത്യ ചെയ്തത്. പതിവു പ്രഭാത നടത്തത്തിനെത്തിയതായിരുന്നു മുന്‍ ഉദ്യോഗസ്ഥന്‍.
ആളുകള്‍ നോക്കി നില്‍ക്കെ നേരത്തെ കരുതിയിരുന്ന റിവോള്‍വര്‍ കൈയ്യിലെടുക്കുകയും ആദ്യം ഉദരത്തില്‍ വെടിവെക്കുകയുമായിരുന്നു. പിന്നീട് തലയിലും വെടിവെച്ച ഉദ്യോഗസ്ഥനെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയിലേറ്റ വെടിയാണ് മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി ദൃക്‌സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നോ വീട്ടില്‍ നിന്നോ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. റിട്ടയര്‍മെന്റിനുശേഷം അയോധ്യ നഗറില്‍ താമസിച്ചുവരികയായിരുന്നു എഴുപതുകാരനായ ഷലിഗ്രം.
മാനസികമോ ശാരീരകമോ ആയ പ്രശ്‌നങ്ങളാകാം മരണമകാരണമെന്നാണ് പോലീസിന്റെ നിഗമനം. അടുത്ത ബന്ധക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നതുകൊണ്ടുതന്നെ ഒട്ടേറെ പ്രമുഖര്‍ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications