ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ്; 7 പ്രതികള്‍ക്ക് വധശിക്ഷ, ഒരാള്‍ക്ക് ജീവപര്യന്തം
ഒമ്പത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു

ന്യൂഡല്‍ഹി: ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ലഖ്‌നൗ എന്‍ഐഎ കോടതി. ഒരു പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷവും വിധിച്ചു. മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, അതിഫ് മുസഫര്‍, ഡാനിഷ്, മിര്‍ ഹുസൈന്‍, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. അതിഫ് ഇറാഖിയെ ജീവപര്യന്തം തടവിനും വിധിച്ചു. യുഎപിഎ നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്.
2017 മാര്‍ച്ച് 7നാണ് ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. ജബദി സ്‌റ്റേഷനടുത്ത് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 10ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് എന്‍ഐഎ കോടതി ജഡ്ജി വിഎസ് ത്രിപാഠി നിരീക്ഷിച്ചു. പ്രതികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ട്. കേസില്‍ അഞ്ച് വര്‍ഷമായി പ്രതികള്‍ ജയിലിലാണ്. ശിക്ഷയില്‍ കാരുണ്യം കാണിക്കണമന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണുണ്ടായത്. അതുകൊണ്ട് ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിച്ചാല്‍ സ്ഥിരീകരിക്കേണ്ടത് ഹൈക്കോടതിയാണ്. അതുകൊണ്ടുതന്നെ എന്‍ഐഎ കോടതി കേസ് ഫയല്‍ അലഹാബാദ് ഹൈക്കോടതിയിലേക്ക് അയച്ചു. കേസ് അന്വേഷിച്ചത് ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ എടിഎസ് ആണ്. സ്‌ഫോടനം നടന്ന തൊട്ടടുത്ത ദിവസം ഇവര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍ ഭീകരസംഘടനയായ ഐസിസ് പ്രവര്‍ത്തകരാണ് എന്നാണ് എടിഎസ് പറയുന്നത്. ഇവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവത്രെ.
മുഹമ്മദ് ഫൈസല്‍ എന്ന വ്യക്തിയെ ആണ് എടിഎസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റു പ്രതികളെയും പിടികൂടി. ഉന്നാവോയിലെ ഗംഗ ഘട്ടില്‍ പ്രതികള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സ്‌ഫോടനം നടത്തിയിരുന്നുവെന്ന് എടിഎസ് പറയുന്നു. കശ്മീര്‍, രാജസ്ഥാന്‍, മുംബൈ വഴി പാകിസ്താനിലേക്കും പിന്നീട് അഫ്ഗാനിലേക്കും കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഭീകര പ്രവര്‍ത്തനം നടത്താനായിരുന്നു ഈ യാത്രയ്ക്ക് പദ്ധതിയിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തി.
2017 ആഗസ്റ്റ് 31നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. സൈഫുല്ല എന്ന പ്രതിയെ ലഖ്‌നൗവില്‍ നടന്ന ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയിരുന്നു. അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications