Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉജ്ജയിന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഐസിസ്!!തെളിവുകളുണ്ടെന്ന് ശിവരാജ് ചൗഹാന്‍,പദ്ധതി സിറിയയില്‍ നിന്ന്!

ഭോപ്പാല്‍: ഭോപ്പാല്‍- ഉജ്ജയിന്‍ സ്‌ഫോടനത്തിന് ഐസിസാണെന്നും തെളിവുകളുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. ട്രെയിനില്‍ പൈപ്പ് ബോംബ് സ്ഥാപിച്ച ഭീകരര്‍ ചിത്രങ്ങള്‍ സിറിയയിലേയ്ക്ക് അയച്ചിരുന്നുവെന്നും ചൗഹാന്‍ ചൂണ്ടിക്കാണിക്കുന്നു. ആക്രമണത്തില്‍ ഐസിസിനുള്ള പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഉജ്ജെയിന്‍- ഭോപ്പാല്‍ ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ ജബ്ദി സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തില്‍ യാത്രക്കാരായ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ സ്‌ഫോടനത്തിന് ശേഷം രണ്ട് കോച്ചുകള്‍ മാറ്റിയ ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. പിന്നീട് 12 മണിക്കൂര്‍ നേരത്തെ ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരന്‍ മുഹമ്മദ് സൈഫുറുള്ളയെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് വധിച്ചത്. കാണ്‍പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഐസിസ് ഭീകരന്‍.

shivraj-singh

കാണ്‍പൂരില്‍ നിന്ന് അറസ്റ്റിലായ മൂന്നുപേരില്‍ നിന്ന് എട്ട് തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍, സിം കാര്‍ഡ്, സ്വര്‍ണ്ണം, പണം, പാസ്‌പോര്‍ട്, എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധമുള്ള കൂടുതല്‍ പേരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഭീകരവിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+