ഭാര്യയുടെ മ്യതദേഹം ചുമലിലേറ്റിയ ദനാ മാഞ്ചിയുടെ നാട്ടിലേക്ക് ദുബായില്‍ നിന്നുള്ള ആംബുലന്‍സ് എത്തി.
ഭൂവനേശ്വര്‍: ദുബായ് കെഎംസിസി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നല്കുന്ന ആംബുലന്‍സുകള്‍ ഭൂവനേശ്വര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തഥാഗത സത്പാഠി എം.പിയും കൈമാറി. മരിച്ച ഭാര്യയുടെ ശരീരം പുതപ്പില്‍ വരിഞ്ഞു മുറുക്കി പൊതിഞ്ഞ് തോളിലേറ്റി മകളെയും കൂട്ടി അറുപത് കിലോമീറ്റര്‍ ദൂരെയുള്ള മെല്ഘാര ഗ്രാമത്തിലേക്ക് നടന്ന ദനാ മാഞ്ചിയുടെ നാട്ടുകാര്‍ക്കാണ് ദുബായ് കെഎംസിസിയുടെ കാരുണ്യ ഹസ്തം.
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇ.അഹമദിന്റെ നാമത്തിലുള്ള രണ്ടു ആംബുലന്‍സുകളാണ് കൈമാറിയത്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്തത് മൂലം മരിച്ചു വീഴുന്ന ആയിരങ്ങള്‍ക്കാണ് പ്രവാസ ലോകത്തിന്റെ സഹായങ്ങള്‍ എത്തുന്നത്.

ആംബുലന്‍സ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഭുവനേശ്വറിലെ മഹാവീര്‍ സന്‍സ്കൃട് അന്ഷ്ട്ടാനു വേണ്ടി പ്രദീപ്കുമാര്‍ സിംഗ്, സഞ്ജീവ് കുമാര്‍ എന്നിവര്‍ക്ക് മുനവ്വറലി ശിഹാബ് തങ്ങളും, ബാലസൂരിലെ മുസ്ലീം വെല്‍ഫയര്‍ സൊസൈറ്റിക്ക് വേണ്ടി എസ്.കെ അബ്ദുല്‍ റേഹാന്‍, സഹിറുല്‍ ഹഖ് എന്നിവര്‍ക്ക് തഥാഗത സത്പാഠി എം.പിയും താക്കോല്‍ കൈമാറി. ഭൂവനേശ്വര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.

ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറിയും വക്താവുമായ ഡോ:ഹാമിദ് ഹുസൈന്, എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷ്റഫ് അലി, യൂത്ത് ലീഗ് നേതാവ് സി.കെ സുബൈര്‍, ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ: ഹാരിസ് ബീരാന്, എന്നിവര്‍ സംസാരിച്ചു. ദുബായ് കെ.എം.സി.സി ട്രഷറര്‍ എ.സി ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു. എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ഖാദര്‍ അരിപ്പാമ്പ്രാ, നൗഷാദ് ബാംഗളൂരു, ഭുവനേശ്വര്‍ മലയാളി അസോസിയേഷന് ഭാരവാഹികളായ ശ്യാം നമ്പ്യാര്‍ ഒ.ജെ മാത്യൂസ്, എസ്.ആര് രവികുമാര്‍, വി.എം മണി, ഭുവനേശ്വര്‍ എയിംസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുബായ് കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications