കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് അധ്യക്ഷ സ്ഥാനം വിട്ടൊഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് ഒരു മുഖ്യമന്ത്രി... ഛത്തീസ്ഗഢിൽ സംഭവിച്ചത്

Google Oneindia Malayalam News

റായ്പുര്‍: കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപി അടക്കി ഭരിക്കുകയായിരുന്നു ഛത്തീസ്ഗഢ്. എന്നാല്‍ 2016 ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് ഛത്തീസ്ഗഢ് തിരിച്ചുപിടിച്ചു. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് ഉണര്‍വ്വ് നല്‍കിയ തിരഞ്ഞെടുപ്പ് വിജയം ആയിരുന്നു അത്.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമോ? ഇത് കോണ്‍ഗ്രസ് ഭരണം, പോലീസിനെ തിരുത്തി ബാഗല്‍സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമോ? ഇത് കോണ്‍ഗ്രസ് ഭരണം, പോലീസിനെ തിരുത്തി ബാഗല്‍

ഭൂപേഷ് ബാഗെല്‍ എന്ന പിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2013 ല്‍ വെറും 39 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. എന്നാല്‍ 2018 ല്‍ എത്തിയപ്പോള്‍ 68 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി.

സ്വാഭാവികമായി ഭൂപേഷ് ബാഗെല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തും എത്തി. ഇപ്പോള്‍ അദ്ദേഹം പിസിസി പ്രസിഡന്റ് സ്ഥാനം മോഹന്‍ മാര്‍ക്കമിന് കൈമാറിയിരിക്കുകയാണ്. ആ വേദിയില്‍ ആയിരുന്നു ഭൂപേഷ് വികാരപരവശനായി കണ്ണീര്‍ വാര്‍ത്തത്.

വിടവാങ്ങല്‍ പ്രസംഗം

പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വിടവാങ്ങിക്കൊണ്ടുള്ള പ്രസംഗം ആയിരുന്നു വേദി. മനോഹരമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞത്. അല്‍പ നേരത്തേക്ക് പ്രസംഗം നിര്‍ത്തിവയ്ക്കുകയും കണ്ണടയൂരി കണ്ണുനീര്‍ തുടയ്ക്കുകയും ചെയ്തു അദ്ദേഹം.

ഭൂപേഷ് ബാഗല്‍ നീണാല്‍ വാഴട്ടെ

ഭൂപേഷ് ബാഗല്‍ നീണാല്‍ വാഴട്ടെ

അതൊരു പ്രകടനം ആയിരുന്നില്ല എന്നത് കാഴ്ചക്കാര്‍ക്കെല്ലാം വ്യക്തമായിരുന്നു. ആവേശോജ്ജ്വലമായാണ് ഭൂപേഷിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വിടനല്‍കിയത്. ഭൂപേഷ് ബാഗെല്‍ സിന്ദാബാദ് എന്നും കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ് എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

2013 ലെ തോല്‍വിയ്ക്ക് ശേഷം

2013 ലെ തോല്‍വിയ്ക്ക് ശേഷം

2013 ല്‍ കോണ്‍ഗ്രസ് വീണ്ടും തോല്‍വി നേരിട്ടപ്പോള്‍ ആയിരുന്നു രാഹുല്‍ ഗാന്ധി ഭൂപേഷ് ബാഗെലിനെ പിസിസി അധ്യക്ഷനാക്കിയത്. എന്നാല്‍ 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ ആയില്ല. 11 ല്‍ 10 സീറ്റും ബിജെപി കൊണ്ടുപോയി. എന്നാല്‍ അതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നടത്തിയ പ്രയത്‌നത്തിന്റെ ഫലമാണ് 2018 ല്‍ കിട്ടിയത് എന്നാണ് ഭൂപേഷ് ബാഗെല്‍ പറയുന്നത്.

ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍

ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വെറും 2 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു കോണ്‍ഗ്രസിന്. ഇതിന് പിറകേ രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാനും തീരുമാനിച്ചു. അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍ ഭൂപേഷ് ബാഗെല്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പദവി മോഹന്‍ മാര്‍ക്കിമിന് നല്‍കിയത്.

English summary
Bhupesh Baghel tears up during his farewell speech of handing over PCC President post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X