Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രി ആയേക്കും!! തമ്രാരാജ് സാഹുവും ചരണ്‍ ദാസ് മഹന്തും സാധ്യതാ

റായ്പൂര്‍: നിയസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥാനവിഭജനം സംബന്ധിച്ചുള്ള തിരക്കിട്ട ചര്‍ച്ചകളാണ് ഛത്തീസ്ഗഡില്‍. സംസ്ഥാനത്ത് ഭൂപേഷ് ബാഗലിനെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോണ്‍ഗ്രസിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഭൂപേഷ്. അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി ശനിയാഴ്ച തിരഞ്ഞെടുക്കാനുള്ള സാധ്യതയും ഉണ്ട്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുന്‍ നിരയില്‍ നിന്ന് നയിച്ചതും ഭൂപേഷ് ആയിരുന്നു.

അഞ്ച് തവണ പഠാനില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ബാഗ്ഗല്‍ 2014ല്‍ പിസിസിയുടെ തലവനായിരുന്ന സെപ്തംബറില്‍ ബിജെപി മന്ത്രിയുടെ സിഡി കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതും അദ്ദേഹം ആയിരുന്നു. അംബികാപൂര്‍ എംഎല്‍എ ത്രിഭുവനേശ്വര്‍ സരണ്‍ സിംഗാണ് മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുള്ള ഒരാളാണ്. മധ്യപ്രദേശ് വിഭജനത്തിന് മുമ്പ് മന്ത്രിയായിരുന്ന ദേവേന്ദ്ര കുമാരിയുടെ മകനാണ് ത്രിഭുവനേശ്വര്‍. 1983ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്.

bhupeshsingh-1

അജിത് ജോഗി സര്‍ക്കാരിലെ മന്ത്രിയായിരുന്ന തമ്രാരാജ് സാഹുവാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള മറ്റൊരു നേതാവ്. കോണ്‍ഗ്രസിലെ പ്രമുഖ ഒബിസി നേതാവാണ് തമ്രാരാജ് സാഹു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദുര്‍ഗ് ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സരോജ് പാണ്ടെയെയാണ് സാഹു പരാജയപ്പെടുത്തിയത്.

ചരണ്‍ ദാസ് മഹന്താണ് സാധ്യതാ പട്ടികയിലുള്ള നാലാമത്തെ കോണ്‍ഗ്രസ് നേതാവ്. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് വിജയിച്ചത് ചരണ്‍ദാസ് ആയിരുന്നു. മധ്യപ്രദേശ് വിഭജനത്തിന് മുമ്പ് ദിഗ് വിജയ് സിംഗ് സര്‍ക്കാരില്‍ ഇദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+