കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂപേഷ് സിങ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി; കോണ്‍ഗ്രസ് പ്രഖ്യാപനം വന്നു, സത്യപ്രതിജ്ഞ തിങ്കളാഴ്ച

Google Oneindia Malayalam News

റായ്പൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍, കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഭൂപേഷ് സിങ് ബാഗലാണ് പുതിയ മുഖ്യമന്ത്രി. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ബാഗലിന്റെ പേര് ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. നാല് പേരാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്നത്.

അന്തിമ തീരുമാനം എടുക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ ശനിയാഴ്ച അന്തിമ തീരുമനമെടുത്തു. തൊട്ടുപിന്നാലെ റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം പേര് പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും. തിങ്കളാഴ്ച തന്നെയാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ....

 പിസിസി അധ്യക്ഷന്‍

പിസിസി അധ്യക്ഷന്‍

നിലവില്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷനാണ് ഭൂപേഷ് ബാഗല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില്‍ പ്രധാനിയും ഇദ്ദേഹമായിരുന്നു. കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ ഛത്തീസ്ഗഡില്‍ അവസരം ഒരുക്കിയത് ബാഗലിന്റെ പഴുതടച്ച പ്രവര്‍ത്തനങ്ങളാണെന്ന് നേരത്തെ കേന്ദ്രനേതൃത്വം വിലയിരുത്തുകയും ചെയ്തതാണ്.

അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍

അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍

തിരഞ്ഞെടുപ്പ് ഫലം വന്നു അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. മൂന്നിടത്തെയും മുഖ്യമന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചൊല്ലും.

 മാരത്തണ്‍ ചര്‍ച്ചകള്‍

മാരത്തണ്‍ ചര്‍ച്ചകള്‍

സാധ്യത കല്‍പ്പിച്ചിരുന്ന നാല് പേരെയും ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒരുവേള സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വരെ ചര്‍ച്ചയില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം നാല് നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

കൂടെ പറഞ്ഞുകേട്ടവര്‍

കൂടെ പറഞ്ഞുകേട്ടവര്‍

ബാഗലിന് പുറമെ ടിഎസ് സിങ്ദിയോ, തമ്രാദ്വാജ് സാഹു, ചരണ്‍ ദാസ് മഹന്ദ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്നത്. ദില്ലിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഏറെ നേരം ചര്‍ച്ചചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

രാഹുലിന്റെ നിറസാന്നിധ്യം

രാഹുലിന്റെ നിറസാന്നിധ്യം

തിങ്കളാഴ്ചയാണ് ബാഗലിന്റെ സത്യപ്രതിജ്ഞ. ഇതേ ദിവസം തന്നെയാണ് മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സത്യപ്രജിജ്ഞ ചെയ്യുന്നത്. വൈകീട്ടായിരിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാക്കളെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി എല്ലാ ചടങ്ങുകളിലും പങ്കെടുക്കും.

മധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്‍ഗ്രസ് ജയംമധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്‍ഗ്രസ് ജയം

English summary
Chhattisgarh Chief Minister Is Bhupesh Baghel, Announces Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X