സോണിയയുടെ സമ്മതം കിട്ടി.... ഭൂപീന്ദര്‍ ഹൂഡ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്!!
ദില്ലി ഹരിയാനയില്‍ പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെയും കണ്ടെത്തുന്നതിലെ തര്‍ക്കം അവസാനിച്ചു. ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി സോണിയാ ഗാന്ധി നിയമിച്ചിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി കിരണ്‍ ചൗധരി രംഗത്ത് വന്നതോടെയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങിയത്.

ഹൂഡയെ 25 എംഎല്‍എമാര്‍ പിന്തുണച്ചതോടെ ചൗധരി പ്രതിരോധത്തിലായിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ സമവായം കണ്ടെത്താനാവാതെ വന്നതോടെ ഈ വിഷയം സോണിയാ ഗാന്ധിക്ക് വിടുകയായിരുന്നു. സോണിയ നേരത്തെ തന്നെ ഭൂപീന്ദര്‍ ഹൂഡയെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ പ്രതിപക്ഷ നേതാവിന്റെ പദവിയും ഹൂഡയ്ക്ക് ലഭിക്കും. നേരത്തെ കിരണ്‍ ചൗധരിക്ക് പകരമാണ് ഹൂഡ എത്തിയത്.
ഈ തിരഞ്ഞെടുപ്പില്‍ ഹൂഡ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സോണിയയെ അമ്പരിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സീനിയോറിറ്റി മാത്രമല്ല, ജാട്ടുകള്‍ക്കിടയിലുള്ള സ്വാധീനവും സോണിയയുടെ തീരുമാനത്തിന് കാരണമായിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ തിരിച്ചടിയാണ് ഹരിയാനയില്‍ നേരിട്ടത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ഹൂഡ നടത്തിയ പോരാട്ടം സീറ്റ് വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.
ഭൂപീന്ദര്‍ ഹൂഡയെ മാറ്റിയാല്‍ അത് കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ തിരിച്ചടിയിലേക്ക് നയിക്കുന്നതിന് കാരണമാകും. ഇത് മുന്നില്‍ കണ്ടാണ് പ്രതിപക്ഷ നേതാവായി സോണിയ അദ്ദേഹത്തെ നിയമിച്ചത്. ബിജെപിയെ എതിര്‍ക്കാന്‍ കിരണ്‍ ചൗധരിക്ക് കരുത്ത് പോരെന്നാണ് സംസ്ഥാന സമിതിയിലെ വികാരം. അതേസമയം ജനറല്‍ സെക്രട്ടറിയുടെ പിന്തുണയും ഹൂഡയ്ക്ക് ലഭിച്ചിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications