കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ സമ്മതം കിട്ടി.... ഭൂപീന്ദര്‍ ഹൂഡ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്!!

Google Oneindia Malayalam News

ദില്ലി ഹരിയാനയില്‍ പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെയും കണ്ടെത്തുന്നതിലെ തര്‍ക്കം അവസാനിച്ചു. ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി സോണിയാ ഗാന്ധി നിയമിച്ചിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി കിരണ്‍ ചൗധരി രംഗത്ത് വന്നതോടെയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങിയത്.

1

ഹൂഡയെ 25 എംഎല്‍എമാര്‍ പിന്തുണച്ചതോടെ ചൗധരി പ്രതിരോധത്തിലായിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ സമവായം കണ്ടെത്താനാവാതെ വന്നതോടെ ഈ വിഷയം സോണിയാ ഗാന്ധിക്ക് വിടുകയായിരുന്നു. സോണിയ നേരത്തെ തന്നെ ഭൂപീന്ദര്‍ ഹൂഡയെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ പ്രതിപക്ഷ നേതാവിന്റെ പദവിയും ഹൂഡയ്ക്ക് ലഭിക്കും. നേരത്തെ കിരണ്‍ ചൗധരിക്ക് പകരമാണ് ഹൂഡ എത്തിയത്.

ഈ തിരഞ്ഞെടുപ്പില്‍ ഹൂഡ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സോണിയയെ അമ്പരിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സീനിയോറിറ്റി മാത്രമല്ല, ജാട്ടുകള്‍ക്കിടയിലുള്ള സ്വാധീനവും സോണിയയുടെ തീരുമാനത്തിന് കാരണമായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ തിരിച്ചടിയാണ് ഹരിയാനയില്‍ നേരിട്ടത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ഹൂഡ നടത്തിയ പോരാട്ടം സീറ്റ് വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

ഭൂപീന്ദര്‍ ഹൂഡയെ മാറ്റിയാല്‍ അത് കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ തിരിച്ചടിയിലേക്ക് നയിക്കുന്നതിന് കാരണമാകും. ഇത് മുന്നില്‍ കണ്ടാണ് പ്രതിപക്ഷ നേതാവായി സോണിയ അദ്ദേഹത്തെ നിയമിച്ചത്. ബിജെപിയെ എതിര്‍ക്കാന്‍ കിരണ്‍ ചൗധരിക്ക് കരുത്ത് പോരെന്നാണ് സംസ്ഥാന സമിതിയിലെ വികാരം. അതേസമയം ജനറല്‍ സെക്രട്ടറിയുടെ പിന്തുണയും ഹൂഡയ്ക്ക് ലഭിച്ചിരുന്നു.

പുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവംപുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവം

English summary
bhupinder hooda appointed congress legislature party chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X