കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ പോരുമായി കോണ്‍ഗ്രസ്, ഖട്ടാര്‍ തനിക്കെതിരെ മത്സരിക്കട്ടെ, ഹൂഡയുടെ വെല്ലുവിളി!!

Google Oneindia Malayalam News

റോത്തക്: ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയും തമ്മില്‍ പോര്. മനോഹര്‍ ലാല്‍ ഖട്ടാറിനെ വെല്ലുവിളിച്ചിരിക്കുകയാണ് ഭൂപീന്ദര്‍ ഹൂഡ. ബറോഡയിലെ ഉപതിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ ഖട്ടാറിന് ധൈര്യമുണ്ടോ എന്ന് ഹൂഡ ചോദിച്ചു. സോനിപത്ത് ജില്ലയിലാണ് ബറോഡ നിയമസഭാ മണ്ഡലം.

1

കോണ്‍ഗ്രസ് എംഎല്‍എ ശ്രീകൃഷന്‍ ഹൂഡ മരിച്ചതിനെ തുടര്‍ന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ലോക്ഡൗണിന് ശേഷം ബിജെപിക്കെതിരെ വന്‍ വെല്ലുവിളിയാണ് ഹൂഡ നടത്തിയിരിക്കുന്നത്.

ഹരിയാനയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് ഹൂഡ. ഖട്ടാര്‍ സര്‍ക്കാരിന് സ്വന്തം പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍, ഉപതിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കട്ടെയെന്ന് ഹൂഡ വെല്ലുവിളിച്ചു. അതേസമയം സംസ്ഥാനത്ത് ഖട്ടാറിനെതിരെ ജനങ്ങള്‍ ഇളകിയിരിക്കുകയാണ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ജാട്ടുകള്‍ക്ക് ആധിപത്യമുള്ള ദേസ്വാലി ബെല്‍റ്റിലാണ് ഈ മണ്ഡലമുള്ളത്.

ഹൂഡയുടെ കോട്ടയായിട്ടാണ് ഇത് അറിയപ്പെടുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ കോണ്‍ഗ്രസിന്റെ പടയോട്ടമായിരുന്നു. അതുകൊണ്ട് ഖട്ടാര്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധ്യതയില്ല.

പക്ഷേ ഹൂഡ മുന്നില്‍ കാണുന്നത് ഇതിന്റെ പേരിലുള്ള തിരഞ്ഞെടുപ്പ് നേട്ടമാണ്. സര്‍ക്കാര്‍ മോശമായത് കൊണ്ടാണ് മത്സരിക്കാതിരുന്നത് എന്ന പ്രചാരണവും നടത്താം. സര്‍ക്കാര്‍ പറയുന്നത് പ്രകാരം വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍, ബറോഡയില്‍ അദ്ദേഹം മത്സരിക്കട്ടെ, ഖട്ടാര്‍ ഇവിടെ വന്ന് മത്സരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ഭൂപീന്ദര്‍ ഹൂഡ വ്യക്തമാക്കി.

Recommended Video

cmsvideo
Rahul Gandhi Keeps Up The Pressure On Modi | Oneindia Malayalam

ബറോഡ ഉപതിരഞ്ഞെടുപ്പ് തീരുമാനിക്കട്ടെ, ജനങ്ങള്‍ അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണോയെന്ന്. ജനങ്ങള്‍ തൃപ്തരാണെങ്കില്‍ പോപ്പുലാരിറ്റിയുടെ മികവില്‍ അദ്ദേഹം ജയിക്കുമെന്നും ഹൂഡ പറഞ്ഞു.

നേരത്തെ ബറോഡ സന്ദര്‍ശിച്ചപ്പോള്‍, ഇവിടെയുള്ളവര്‍ക്ക് സര്‍ക്കാരിന് മേല്‍ അവകാശവാദമുന്നയിക്കണമെങ്കില്‍, അവര്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഇത് തീര്‍ത്തും തെറ്റാണ്. ഖട്ടാര്‍ പറയേണ്ടിയിരുന്നത്, സംസ്ഥാനത്തിന്റെ എല്ലാ മേഖലയ്ക്കും തുല്യ പ്രാധാന്യം ലഭിക്കുമെന്നായിരുന്നു. മറ്റേത് സ്ഥലങ്ങളേയും പോലും ബറോഡയെയും വികസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

ഇവിടെ അദ്ദേഹത്തിന് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും കാണിക്കാനില്ല. ആറ് വര്‍ഷം ഭരിച്ചിട്ടും ഇത് തന്നെയാണ് അവസ്ഥയെന്ന് ഹൂഡ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് വൈദ്യുതി, വെള്ളം, തൊഴില്‍, റോഡുകള്‍, അടിസ്ഥാന സൗകര്യം അടക്കം ശക്തമായിരുന്നു. ബറോഡയില്‍ മാത്രമല്ല സംസ്ഥാനത്തെ മറ്റൊരിടത്തും അവര്‍ക്ക് യാതൊരു വികസനവും കാണിക്കാനില്ലെന്നും ഹൂഡ പരിഹസിച്ചു.

English summary
bhupinder hooda challenges manohar lal khattar ask to contest baroda bypoll against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X