മുഖ്യമന്ത്രിയുടെ വഴിയില്‍പെട്ടയാളെ മര്‍ദ്ദിച്ചു
ഗുഡ്ഗാവ്: മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ സഞ്ചരിക്കുന്ന വഴിയില്‍പ്പെട്ടുപോയ റിക്ഷക്കാരന്റെ തല പോലീസ് തല്ലിപ്പോട്ടിച്ചു. ഗുഡ്ഗാവിലാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസുകാരന്റെ ക്രൂരത. ലാത്തി കൊണ്ടുള്ള അടിയേറ്റ് തല പൊട്ടി റോഡില്‍ വീണ റിക്ഷാക്കാരനെ ആം ആദ്മി പാര്‍ട്ട് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.
നാല്‍പതുകാരനായ സഞ്ജയ് സാഹു എന്ന റിക്ഷാക്കാരനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. ഇയാളുടെ തലയിലും മുഖത്തും തുന്നലുകള്‍ വേണ്ടിവന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കണ്ണിന് സമീപത്തായിട്ടാണ് സഞ്ജയ് സാഹുവിന് മുറിവേറ്റതെന്നും അടിയന്തിര ചിക്തിസ വേണ്ടിവന്നുവെന്നും ഡോക്ടര്‍ അനില്‍ ഗുപ്ത മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഗുഡ്ഗാവ് സിവില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ സെക്ടര്‍ അഞ്ച് പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. എന്നാല്‍ ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്ല. റിക്ഷാക്കാരന് പൂര്‍ണവിശ്രമം വിധിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇയാളുടെ മുഖം നീരുവന്ന് വീര്‍ത്തിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതിരുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സാഗര്‍ യാദവ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് എന്തുമാകാം എന്നതിന്റെ ഉദ്ാഹരണമാണ് ഈ സംഭവം. മുഖ്യമന്ത്രി മാപ്പ് പറയുകയും സഞ്ജയ് സാഹുവിന് നഷ്ടപരിഹാരം നല്‍കുകയും വേണം.
സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രയുടെ കാര്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ ഡ്രൈവറെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ദില്ലിയില്‍ ജനുവരി 9 ന് രാവിലെ10 മണിയോടെയായിരുന്നു ഈ സംഭവം.












Click it and Unblock the Notifications