കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സില്‍ കലാപം; മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനെന്ന് ഹൂഡ, പാര്‍ട്ടി പിന്തുണച്ചില്ലെങ്കിലും...

Google Oneindia Malayalam News

ചണ്ഡീഗഡ്: ഉന്നത നേതാക്കളെ ക്ഷണിക്കാതെ ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദര്‍ സിങ് ഹൂഡ നടത്തിയ പരിവര്‍ത്തന്‍ റാലിയില്‍ ഭിന്നത പരസ്യമായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനായിരിക്കുമെന്ന് ഹൂഡ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പിന്തുണയില്ലെങ്കിലും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞു. റോത്തകില്‍ നടത്തിയ പരിവര്‍ത്തന്‍ റാലില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഹൂഡ.

25

സാധാരണ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കാറുണ്ട്. ഉന്നത നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കുക. എന്നാല്‍ ഇതിന് മുമ്പ് തന്നെ ഹൂഡ താന്‍ മുഖ്യമന്ത്രിയായാല്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ റാലിയില്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ഒറ്റയാള്‍ പോരാട്ടത്തിന് ഹൂഡ; നേതാക്കളില്ലാതെ മഹാറാലികോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ഒറ്റയാള്‍ പോരാട്ടത്തിന് ഹൂഡ; നേതാക്കളില്ലാതെ മഹാറാലി

ഹരിയാനക്കാര്‍ക്ക് സംസ്ഥാനത്തെ ജോലിയില്‍ 75 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് ഹൂഡ പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞാണ് താന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ താന്‍ അതിനെ പിന്തുണയ്ക്കും. കശ്മീരില്‍ കേന്ദ്രം നടപ്പാക്കിയ പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിന്റെ പല നേതാക്കളും ഇതിനെതിരാണ്. തന്റെ പാര്‍ട്ടിക്ക് സ്വന്തം വഴി നഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ആയിരുന്നില്ല കോണ്‍ഗ്രസ്. രാജ്യസ്‌നേഹത്തിന്റെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും ഹൂഡ പറഞ്ഞു.

English summary
Bhupinder Hooda says he is CM candidate, with or without Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X