കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളര്‍പ്പുണ്ടാക്കിയില്ല; പക്ഷെ 'കശ്മീരില്‍' ഹൂഡയുടെ പിന്തുണ ബിജെപിക്ക് , കോണ്‍ഗ്രസിന് വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനിയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനത്തെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നുവെന്ന് വ്യകത്മാക്കിയ ഹൂഡ കോൺഗ്രസ്സ് തനത് ശൈലിയിൽ നിന്ന് പിന്മാറിയെന്നും വിമര്‍ശിച്ചു.

മോഷണത്തിനിടെ മുട്ട കുടിച്ചത് വിനയായി; റാന്നിയുടെ ഉറക്കം കെടുത്തിയ കള്ളനെ പോലീസ് പിടികൂടിമോഷണത്തിനിടെ മുട്ട കുടിച്ചത് വിനയായി; റാന്നിയുടെ ഉറക്കം കെടുത്തിയ കള്ളനെ പോലീസ് പിടികൂടി

ഹരിയാനയില്‍ നിന്നുള്ള സഹോദരന്മാര്‍ കശ്മീരില്‍ സൈനികരായുണ്ട്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാറിന്‍റെ തീരുമാനത്തെ ഞാന്‍ പിന്തുണച്ചത്. പക്ഷേ, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനോട് എനിക്കു ചോദിക്കാനുള്ളത് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തു ചെയ്തു എന്നാണ്. കേന്ദ്രസര്‍ക്കാരിന്‍റെ കശ്മീര്‍ തീരുമാനത്തിന് പിന്നില്‍ ഒളിച്ചിരിക്കരുതെന്നും റോത്തഗില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയില്‍ ഹൂഡ പറഞ്ഞു.

bs-hooda

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ വലിയൊരു വിഭാഗം നേതാക്കള്‍ ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റോത്തഗില്‍ പരിവര്‍ത്താന്‍ റാലി നടന്നത്. എന്നാല്‍ പാര്‍ട്ടി വിടുന്നത് പോലെയുള്ള കടുത്ത തീരുമാനങ്ങളൊന്നും പരിവര്‍ത്തന്‍ റാലിയിലുണ്ടായില്ല.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തന്‍വാറിനെ മാറ്റണമെന്നാണ് ദീപേന്ദര്‍ ഹൂഡ വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് ഹൈക്കമാന്‍ഡ് തയ്യാറാവാത്തതോടെ സംസ്ഥാന ഘടകത്തില്‍ നേരത്തെ തന്നെയുണ്ടായിരുന്നു ഭിന്നതകള്‍ക്ക് ശക്തിയാര്‍ജ്ജിക്കുകയായിരുന്നു.

12 വയസുകാരി ഗർഭിണിയായി; കോട്ടയത്ത് 11 കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു12 വയസുകാരി ഗർഭിണിയായി; കോട്ടയത്ത് 11 കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

English summary
Bhupinder Hooda support bjp on kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X