കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെജെപിയെ ഇനി സമീപിക്കില്ല... ഹൂഡയുടെ നിലപാട് ഇങ്ങനെ, പിന്തുണ അവര്‍ക്ക് മാത്രമെന്ന് ദുഷ്യന്ത്

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഭൂപീന്ദര്‍ ഹൂഡ ജെജെപിയെ ഇനി സമീപിക്കില്ലെന്ന് സൂചന. ദുഷ്യന്ത് ചൗത്താലയെ ഇനിയും സമീപിക്കേണ്ടെന്നാണ് ഹൂഡയുടെ നിലപാട്. ഇക്കാര്യം കോണ്‍ഗ്രസും വൃത്തങ്ങളും സൂചിപ്പിക്കുന്നു. ജെജെപിയുടെ ദേശീയ സമിതി യോഗത്തില്‍ കാര്യമായിട്ടുള്ള തീരുമാനങ്ങളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഹൂഡയുടെ തീരുമാനം. ഇതോടെ ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരിക്കുകയാണ്.

1

സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും സര്‍ക്കാരുണ്ടാക്കാന്‍ പുറത്ത് നിന്ന് പിന്തുണ നല്‍കില്ലെന്ന് ദുഷ്യന്ത് ചൗത്താല അറിയിച്ചിരിക്കുകയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരുണ്ടാക്കണമെങ്കില്‍ ജെജെപിയെ നിങ്ങള്‍ ഒപ്പം നിര്‍ത്തണമെന്നും ദുഷ്യന്ത് വ്യക്തമാക്കി. അതേസമയം ജെജെപിയുടെ പ്രകടനപത്രികയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ മാത്രമേ പിന്തുണയ്ക്കൂ എന്നും ദുഷ്യന്ത് പറഞ്ഞു.

ഹരിയാനയില്‍ 75 ശതമാനം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് ജെജെപിയുടെ വാഗ്ദാനം. അതിനെ പിന്തുണയ്ക്കുന്നവരുടെ ഒപ്പം ഞങ്ങളുണ്ടാവും. വാര്‍ധക്യ പെന്‍ഷനും പ്രധാന അജണ്ടയാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തൊഴിലില്ലാത്തവര്‍ക്ക് മാസം 11000 രൂപ ലഭിക്കുന്ന രീതയില്‍ തൊഴില്‍ ഉറപ്പാക്കാന്‍ നിലവില്‍ വരുന്ന സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും ദുഷ്യന്ത് ആവശ്യപ്പെട്ടു.

അതേസമയം സ്വതന്ത്രര്‍ ബിജെപിയെ പിന്തുണച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപീന്ദര്‍ ഹൂഡ ജെജെപിയെ ഇനി സമീപിക്കേണ്ടെന്ന് തീരുമാനിച്ചത്. പ്രധാന പ്രതിപക്ഷമായി തുടരാനാണ് നീക്കം. വിവാദ എംഎല്‍എ ഗോപാല്‍ കാണ്ടയെ മന്ത്രിയായി നിയമിക്കില്ലെന്ന് സൂചനയുണ്ട്. അദ്ദേഹത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി പിന്‍വാങ്ങുന്നത്.

 ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

English summary
bhupinder hooda wont pursue jjp further
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X