കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷും ലക്ഷ്മിയും; ലിംഗനിര്‍ണ്ണയത്തിനും കോഡ്?

Google Oneindia Malayalam News

ദില്ലി: പെണ്‍ഭ്രൂണഹത്യ തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ബേട്ടി ബച്ചാവോ ബേട്ടി പഥാവോ ക്യാമ്പയിന്‍ ഫലം കാണുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ക്കിടയിലാണ് അനധികൃത ലിംഗനിര്‍ണ്ണയത്തിന് കോഡു ഭാഷയുമായി രാജ്യത്തെ വിവിധ ആശുപത്രികള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തിവരുന്നത്.

ആഗ്രയിലെ ഒരു അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സെന്‍ര്‍ ബികാനീര്‍ പൊലീസ് റെയ്ഡ് ചെയ്തതോടെയാണ് കോഡ് ഭാഷകളുപയോഗിച്ച് അനധികൃത ലിംഗനിര്‍ണ്ണയം വ്യാപകമായി നടത്തിവരുന്നുണ്ടെന്ന് കണ്ടെത്തിയത്. ലിംഗനിര്‍ണ്ണയത്തില്‍ സീനിയര്‍ റേഡിയോളജിസ്റ്റ് ഡോ. അമിത് കുമാറിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയായിരുന്നു പോലീസ് റെയ്ഡ്.

pregnant

രാജസ്ഥാനിലെ ബികാനീറില്‍ നിന്ന് ആഗ്രയിലേക്ക് ഗര്‍ഭിണികളായ യുവതികളെ എത്തിച്ച് ലിംഗനിര്‍ണ്ണയത്തിന് വിധേയരാക്കാറുണ്ടെന്ന വിവരമാണ് ക്ലിനിക്ക് റെയ്ഡ് ചെയ്യുന്നതിലേക്ക് എത്തിച്ചത്. ഡോക്ടറെ ചോദ്യം ചെയ്തതോടെ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായത്. സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ പോലീസ് കസ്റ്റഡിയിലാണ്. ലിംഗനിര്‍ണ്ണയത്തിനായി ക്ലിനിക്കിലെത്തിക്കുന്ന ഏജന്റിന് 7,000 രൂപ മുതല്‍ 10,000 രൂപ വരെ കമ്മീഷന്‍ ലഭിക്കുമെന്നും പോലീസ് കണ്ടെത്തി.

12 ആഴ്ച പ്രായമുള്ളപ്പോള്‍ മാത്രമേ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്താന്‍ പാടുള്ളൂവെന്നാണ് നിയമം. അതിന് ശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാവുമെന്നത് ചൂണ്ടിക്കാണിച്ചാണ് നിയന്ത്രണം. നാല് ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കമെങ്കില്‍ ഡോക്ടറുടെ ശുപാര്‍ശ വേണമെന്നുമാണ് നിയമം.

അതേസമയം, താന്‍ ലിംഗനിര്‍ണ്ണയ റാക്കറ്റിന്റെ ഭാഗമാണെന്ന് കുറ്റസമ്മതം നടത്തിയ ഡോ. അമിത് ലിംഗനിര്‍ണ്ണയത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കുന്നതിന് പകരമായി കോഡുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആണ്‍കുട്ടികള്‍ക്ക് ഗണേഷ് എന്നും പെണ്‍കുട്ടികള്‍ക്ക് ലക്ഷ്മി എന്നിങ്ങനെയാണ് കോഡുകള്‍. റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ ആണ്‍കുട്ടികളെ B/6 എന്നും പെണ്‍കുട്ടികളെ G/6 എന്നുമാണ് വിശേഷിപ്പിക്കുന്നത്.

അനധികൃത ലിംഗനിര്‍ണ്ണയത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കോ അസോസിയേഷന്‍ ആഗ്ര ചാപ്റ്റര്‍ പ്രസിഡന്റ് ജെ എന്‍ ഠണ്ടന്‍ പറഞ്ഞു.

ഇതൊടെ ആഗ്രയിലുള്ള അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച് സര്‍വ്വ നടത്താന്‍ ആഗ്ര ജില്ലാ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ക്ലിനിക്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവുണ്ട്. ലിംഗനിര്‍ണ്ണയം നടക്കുന്നതില്‍ ഉത്തര്‍പ്രദേശില്‍ നാലാം സ്ഥാനത്താണ് ആഗ്രയുടെ സ്ഥാനം. രാജസ്ഥാനിലേക്കാള്‍ ചികിത്സാ ചെലവ് കുറഞ്ഞതും മികച്ച ചികിത്സ ലഭ്യമാകുന്നതും ലിംഗനിര്‍ണ്ണയത്തിനായി ആഗ്രയിലെ ലിംഗനിര്‍ണ്ണയ റാക്കറ്റുകളിലേക്ക് ആളുകള്‍ ആകൃഷ്ടരാവുന്നതെന്ന് പോലീസ് പറയുന്നു.

English summary
Bicaneer police revealed about sex determination racket in Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X