"കാത്തിരിപ്പിന് അന്ത്യമാകുന്നു"; ഏപ്രിൽ-മെയ് മാസം 5G സ്പെക്‌ട്രത്തിനായുള്ള ലേലം നടന്നേക്കും - അശ്വനി വൈഷ്ണവ്
"കാത്തിരിപ്പിന് അന്ത്യമാകുന്നു"; ഏപ്രിൽ-മെയ് മാസം 5G സ്പെക്‌ട്രത്തിനായുള്ള ലേലം നടന്നേക്കും - അശ്വനി വൈഷ്ണവ്
ന്യൂഡൽഹി: ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5 ജി സ്പെക്‌ട്രത്തിനായുള്ള ലേലം അടുത്ത വർഷം ഏപ്രിൽ - മെയ് മാസങ്ങളിൽ നടന്നേക്കുമെന്ന് ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് മന്ത്രി നടത്തിയത്. ടൈംസ് നൗ ഉച്ചകോടി 2021 - നെ അഭിസംബോധന ചെയ്തുകൊണ്ട്, ലേലത്തിന്റെ ഘടന പരിശോധിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഈ വിഷയത്തിൽ കൂടിയാലോചനകൾ നടത്തി വരികയാണെന്നും 2022 ഫെബ്രുവരിയോടെ റിപ്പോർട്ട് സമർപ്പിക്കാമെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കി.

"ഫെബ്രുവരി - മധ്യത്തോടെ തന്നെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഞാൻ കരുതുന്നു...ഒരു പക്ഷേ, ഫെബ്രുവരി അവസാനം... അതിനുശേഷം, ഞങ്ങൾക്ക് ഉടൻ തന്നെ ലേലം ഉണ്ടാകും..." ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു."പക്ഷേ, ഇന്ന്, ഞങ്ങളുടെ കണക്കുകൂട്ടൽ പ്രകാരം ഏപ്രിൽ - മെയ് മാസങ്ങളിലാണ് ലേലം... ഞാൻ നേരത്തെ മാർച്ചിലാണ് ലേലം കണക്കാക്കുകയായിരുന്നത്... പക്ഷേ, പലയിടത്ത് നിന്നുമുളള കൂടിയാലോചനകൾ സങ്കീർണ്ണമാണ്... വൈവിധ്യമാർന്ന അഭിപ്രായങ്ങൾ വരുന്നു ...," അദ്ദേഹം കൂട്ടിച്ചേർത്തു.

ലേലങ്ങൾ സാങ്കേതിക - നിഷ്‌പക്ഷമാണെന്ന് ഉറപ്പാക്കാൻ ഗവൺമെന്റ് താൽപ്പര്യപ്പെടുന്നു... കൂടാതെ വരും വർഷങ്ങളിൽ സ്ഥിരതയുള്ള ഒരു സ്പെക്‌ട്രം നൽകാൻ ആഗ്രഹിക്കുന്നു... "അതിനാൽ, 5G ഉപയോഗിക്കാം... ഇത് ഹ്രസ്വകാലത്തേക്ക് മാത്രമല്ല... കുറഞ്ഞത് 5 മുതൽ 10 വർഷം മുമ്പുള്ള ജനങ്ങളുടെ ചിന്തയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണെന്നും ," അദ്ദേഹം പറഞ്ഞു.

ഈ വർഷം മാർച്ചിൽ നടന്ന അവസാന ഘട്ട സ്‌പെക്‌ട്രം ലേലത്തിൽ 855.6 മെഗാഹെർട്‌സ് സ്‌പെക്‌ട്രത്തിന് 77,800 കോടിയിലധികം രൂപയുടെ സെപ്ട്രം ലഭിച്ചിരുന്നു. ഒപ്പം ഈ മേഖലയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നതായും മന്ത്രി അറിയിച്ചു. അടുത്ത 2 മുതൽ 3 വർഷത്തിനുള്ളിൽ ടെലികോം മേഖലയുടെ നിയന്ത്രണ ഘടന മാറേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇന്ത്യയുടെ ടെലികോം മേഖലയുടെ നിയന്ത്രണം ആഗോളതലത്തിൽ മികച്ചതാക്കേണ്ടതുണ്ട്... അതിനാൽ ഞങ്ങൾ ഇതിൽ നിരവധി പരിഷ്കാരങ്ങളുമായി വരും... അത്തരം നിയന്ത്രണങ്ങളുടെ ആഗോള മാനദണ്ഡം ഇന്ത്യയിൽ കൈവരിക്കും..." അദ്ദേഹം പറഞ്ഞു.

സെപ്തംബറിൽ ടെലികോം കമ്പനികൾക്കായുള്ള പ്രധാന പരിഷ്കാരങ്ങൾ വിവരിച്ചതോടെ, നിക്ഷേപം 2 മുതൽ 4 മടങ്ങ് വർദ്ധിപ്പിക്കാനും... സേവന നിലവാരം മെച്ചപ്പെടുത്താനും വ്യവസായം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്... സർക്കാർ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. "ക്ലാസിക് കേസ്, കോൾ ഡ്രോപ്പുകൾ എന്നിവ കാരണം ഈ മേഖലയിലെ നിക്ഷേപം വളരെ കുറവാണ്... ആ നിക്ഷേപം 2- മുതൽ 4 വരെ ഉയരണം. അതാണ് ഞങ്ങൾക്ക് വേണ്ടത്...," അദ്ദേഹം പറഞ്ഞു. ടെലികോം മേഖലയിൽ ലോകോത്തര ടെക്‌നോളജി സ്റ്റാക്ക് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് 2023 പകുതിയോടെ യാഥാർത്ഥ്യമാകുമെന്ന് വൈഷ്ണവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"എല്ലായിടത്തും ഞങ്ങൾ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.... ഇന്ന്, ഞങ്ങളുടെ മുഴുവൻ നെറ്റ്‌വർക്കുകളും മറ്റ് സ്വകാര്യ മേഖലയ്ക്ക് മേൽ പ്രവർത്തിക്കുന്നു. "അതിനാൽ, സംഭവിക്കുന്ന അടിസ്ഥാനപരമായ മാറ്റം 4G, 5G, 6G എന്നിവയാണ്... ഈ മുഴുവൻ സാങ്കേതിക ശേഖരവും, ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും, രണ്ടും ഇന്ത്യയിൽ വികസിപ്പിച്ചെടുക്കും, ഇന്ത്യയിൽ തെളിയിക്കപ്പെടും, തുടർന്ന് ലോകമെമ്പാടും ഉപയോഗിക്കും," അദ്ദേഹം അറിയിച്ചു.
Recommended Video

"5G സ്റ്റാക്ക് 70 മുതൽ 75 ശതമാനം തയ്യാറായിക്കഴിഞ്ഞു. ഫെബ്രുവരിയോടെ, ഞങ്ങൾ മുഴുവൻ 5G സോഫ്റ്റ്‌വെയർ സ്റ്റാക്കും തയ്യാറാക്കും... ഇതിനായി വലിയ ഫാക്ടറികൾ സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ്. അതേസമയം, 6G എന്ന ആശയം ആരംഭിക്കാനും ഇതിലേക്കായുളള ആലോചനകൾ തുടങ്ങിയതായും "അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications