India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; നരേഷ് പട്ടേൽ രാഷ്ട്രീയത്തിലേക്ക് ഇല്ല? ഇനി ആര് ? തലപുകഞ്ഞ് നേതൃത്വം

Google Oneindia Malayalam News

അഹമ്മദാബ്; പട്ടേൽ നേതാവും ഗുജറാത്തിലെ പ്രമുഖ വ്യവസായിയുമായ നരേഷ് പട്ടേൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് റിപ്പോർട്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് നരേഷ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും കോൺഗ്രസിൽ ചേർന്നേക്കുമെന്നും നേരത്തേ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള നേതാവായ നരേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ആലോചനയിലായിരുന്നു കോൺഗ്രസ് നേതൃത്വം . ഇതിന്റെ ഭാഗമായി നിരവധി ചരടുവലികളും പാർട്ടി നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലാണ് നരേഷ് എന്നാണ് റിപ്പോർട്ട്. വിശദമായി വായിക്കാം

'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ

നരേഷിനെ പാർട്ടിയിലെത്തിക്കാൻ

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കാൻ ശക്തനായ നേതാവിന്റെ അഭാവം കോൺഗ്രസ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനുള്ള ആലോചനകൾ കോൺഗ്രസ് നടത്തിയത്. ലവ പട്ടേല്‍ വിഭാഗത്തിന്റെ കുലദേവിയായ കോദാല്‍ദാം മാതാ ക്ഷേത്രം നടത്തുന്ന കോദാല്‍ദാം ട്രസ്റ്റിന്റെ ചെയര്‍മാനും ലവ പട്ടേല്‍ സമുദായത്തിന്റെ പ്രധാന നേതാവുമാണ് നരേഷ് പട്ടേല്‍. അതുകൊണ്ട് തന്നെ നരേഷിന്റെ വരവ് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് നേതൃത്വം കണക്ക് കൂട്ടിയിരുന്നു.എന്നാൽ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചോ കോൺഗ്രസ് പ്രവേശനം സംബന്ധിച്ചോ നരേഷ് ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

നേതാക്കളുമായി യോഗം

കഴിഞ്ഞ ദിവസം അദ്ദേഹം കോദാല്‍ദം ട്രസ്റ്റിലെ അംഗങ്ങളുമായും സംസ്ഥാനത്തെ പട്ടേല്‍ നേതാക്കളുമായും നരേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. സമുദായ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സര്‍വേകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇപ്പോൾ നരേഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടെന്ന തീരുമാനമാണ് ഉണ്ടായതെന്നാണ് വിവരം. എന്തായാലും ഔദ്യോഗികമായി ഇക്കാര്യം നരേഷോ സമുദായ പ്രമുഖരോ വ്യക്തമാക്കിയിട്ടില്ല.

കോൺഗ്രസിന് തിരിച്ചടി

അതേസമയം നരേഷിന്റെ ഈ തീരുമാനം കോൺഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് നിർണായക പങ്കുവഹിച്ച പട്ടേൽ പ്രക്ഷോഭ നേതാവായ ഹർദിക് പട്ടേലിന്റെ രാജിയെ നരേഷിനെ പാർട്ടിയിൽ എത്തിച്ച് കൊണ്ട് പ്രതിരോധിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്ക് കൂട്ടലുകൾ. എന്നാൽ നരേഷും കൂടി കയ്യൊഴിഞ്ഞതോടെ ഇനി ആരെ മുൻനിർത്തിയാകും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ശങ്കർ സിംഗ് വഗേല

അതിനിടെ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ശങ്കർ സിംഗ് വഗേല ഉടൻ കോൺഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. വഗേല കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തില്‍ ഒട്ടേറെ അണികളുള്ള വഗേല മുൻ കോൺഗ്രസുകാരനാണ്. 2017 ലായിരുന്നു അദ്ദേഹം കോൺഗ്രസ് വിട്ടത്. പിന്നീട് എൻ സി പിയിൽ ചേർന്നു. എന്നാൽ 2020 ൽ വഗേല എൻ സി പിയിൽ നിന്നും രാജിവെച്ചിരുന്നു. പിന്നീട് മറ്റ് പാർട്ടികളിലൊന്നും അദ്ദേഹം ചേർന്നിരുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വഗേലയെ പോലൊരു നേതാവ് കോൺഗ്രസിലെത്തുന്നത് ഗുണം ചെയ്തേക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

കർണാടക എംഎല്‍സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം; ബിജെപിയെ ഒപ്പത്തിനൊപ്പം പിടിച്ചുകർണാടക എംഎല്‍സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം; ബിജെപിയെ ഒപ്പത്തിനൊപ്പം പിടിച്ചു

ബിജെപി എം എൽ എമാർ

വഗേല തിരിച്ചെത്തിയാൽ ബി ജെ പിയിൽ നിന്നും ചില എം എൽ എമാർ കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തി പലരുമായി വഗേല ചർച്ച നടത്തിയെന്നാണ് വാർത്തകൾ. കോൺഗ്രസിലേക്ക് സ്വീകരിച്ചാൽ എം എൽ എമാരെ മടക്കിയെത്തിക്കാം എന്ന വാഗ്ദാനവും വഗേല വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്.

cmsvideo
  PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India
  English summary
  Big blow for Congress In Gujarat As Naresh Patel May not Join Politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X