കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ-പ്രിയങ്ക തന്ത്രം ഏറ്റു; തിരഞ്ഞെടുപ്പിന് മുൻപ് വൻ ബൂസ്റ്റ്..20 ബിജെപി നേതാക്കൾ കോണ്‍ഗ്രസിൽ ചേർന്നു

Google Oneindia Malayalam News

ചണ്ഡീഗഡ്; മുഖ്യമന്ത്രി അമരീന്ദർ സിംഗ്-നവജ്യോത് സിംഗ് സിദ്ധു തർക്കത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പഞ്ചാബിൽ ഹൈക്കമാന്റ്. എല്ലാ എതിർപ്പുകളേയും മറികടന്ന് കൊണ്ട് സിദ്ധുവിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി കൊണ്ടായിരുന്നു ഭിന്നതകൾ അവസാനിപ്പിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയും ചെയ്തു.

ഇപ്പോഴിതാ കോൺഗ്രസ് പ്രതീക്ഷകൾക്ക് ശക്തി പകർന്ന് 20 ഓളം ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്‍; ഏറ്റെടുത്തു ആരാധകർ

1

അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസ് തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നു കൂടിയായ പഞ്ചാബിൽ അധികാര തുടർച്ചയാണ് പാർട്ടി സ്വപ്നം കാണുന്നത്. എന്നാൽ ഈ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടായിരുന്നു കോൺഗ്രസിനുള്ള ആഭ്യന്തര തർക്കം രൂക്ഷമായത്.

2

മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ മന്ത്രിയായ നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അധികാര തർക്കമായിരുന്നു നേതൃത്വത്തിന് തലവേദന തീർത്തത്. അമരീന്ദറിനെ മുൻനിർത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടരുതെന്നായിരുന്നു സിദ്ധു നയിക്കുന്ന വിമത പക്ഷത്തിന്റെ ആവശ്യം. ഒടുവിൽ പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് ഹൈക്കമാന്റ്
തന്നെ ഇടപെട്ടു.

3

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനും സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാനുമായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് അംഗീകരിക്കാൻ അമരീന്ദർ തയ്യാറായിരുന്നില്ല. തന്റെ പക്ഷത്തുള്ള എംഎൽഎമാരെ അണിനിരത്തിക്കൊണ്ട് തിരുമാനത്തിന് തടയിടാനായിരുന്നു അമരീന്ദർ ശ്രമിച്ചത്.

4

അതേസമയം എല്ലാ എതിർപ്പുകളേയും തള്ളി സിദ്ധുവിനെ തന്നെ അധ്യക്ഷനാക്കാൻ ഹൈക്കമാന്റ് നേതൃത്വം തിരുമാനിക്കുകയായിരുന്നു. രാഹുൽ-പ്രിയങ്ക ഗാന്ധി ടീമിന്റതായിരുന്നു ഈ നിർണായക തിരുമാനം. സംസ്ഥാനത്ത് വേരുറപ്പിക്കാൻ ആം ആദ്നിയും ബിജെപിയും നടത്തുന്ന ശ്രമങ്ങൾക്കിടെ സിദ്ധുവിനെ പിണക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിലായിരുന്നു നടപടി.

5

സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സിദ്ധു എന്നിരിക്കെ ഏറെ നാളുകളായി അദ്ദേഹത്തെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ ആംആദ്മി ആരംഭിച്ചിരുന്നു.ഇത് കൂടി മുന്നിൽ കണ്ടായിരുന്നു ഹൈക്കമാന്റ് നേതാക്കളുടെ നീക്കം. എന്തായാലും നേതൃത്വത്തിന്റെ തിരുമാനം പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന സൂചനകളാണ് പുറത്തുവകുന്നത്.

6

സിദ്ധുവിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാരോഹണ ചടങ്ങിന് പിന്നാലെ 20 ഓളം ബിജെപി നേതാക്കളാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ ലീഗൽ സെല്ലിലെ നേതാക്കളാണ് പാർട്ടിവിട്ട് എത്തിയത്. പഞ്ചാബ് യൂത്ത് ഡെവലപ്പ്മെന്റഅ ബോർഡ് ചെയർമാർ സുഖ്വിന്ദർ സിംഗ് ബിന്ദ്രയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.

7

കുനാൽ വോഹ്റ, മധുർ ശർന്മ, പുനീത് സറീൻ, മനന്ൻ ബെറി, പർത്തീക്ക് ബൻസാൽ, അഭിഷേക് നരംഗ്, പ്രഭാത് സിംഗ്, ദീപക് അത്വാൾ തുടങ്ങിയ നേതാക്കളാണ് കോൺഗ്രസിന്റെ ഭാഗമായത്. പുതിയ നേതാക്കൾ പാർട്ടിയിൽ അർഹമായ ചുമതലകൾ നൽകുമെന്ന് കോൺഗ്രസ് മേതൃത്വം വ്യക്തമാക്കി.അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിൽ ചേരുമെന്നും നേതൃത്വം പറഞ്ഞു.

8

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ10 വർഷം അധികാരത്തിലിരുന്ന അകാലിദൾ-ബിജെപി സഖ്യത്തെ താഴെയിറക്കിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. 117 അംഗ നിയമസഭയിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. അതേസമയം എൻഡിഎ സഖ്യത്തിന് ലഭിച്ചത് വെറും 50 സീറ്റുകളും. 2012 ൽ നേടിയതിനേക്കാൾ 18 സീറ്റുകളായിരുന്നു എൻഡിഎയ്ക്ക് നഷ്ടമായത്. ഇക്കുറി ശിരോമണി അകാലിദൾ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി ബന്ധം ദൾ അവസാനിപ്പിച്ചിരുന്നു. ബിജെപിയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
Big boost for Congress in Punjab; 20 BJP leaders joined party Just before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X