കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം; കൗണ്‍സിലര്‍ ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഗുജറാത്തില്‍ വന്‍ തിരിച്ചു വരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഹര്‍ദ്ദിക് പട്ടേല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ ബിജെപിയുടെ ഉരുക്ക് കോട്ടയായ ഗുജറാത്തിലെ പല മേഖലകളില്‍ വിള്ളല്‍ വീണു തുടങ്ങിയിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ബൂത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ പുതിയ ഉണര്‍വാണ് ഹര്‍ദിക് കൊണ്ടുവരുന്നത്. സീനിയര്‍-ജൂനിയര്‍ വ്യത്യാസമില്ലാതെ പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളേയും ഒരു കുടക്കീഴില്‍ അണി നിരത്ത് കൊണ്ടുപോവാന്‍ കഴിയുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ വിജയം. ഇതോടൊപ്പമാണ് ബിജെപി അടി നല്‍കുന്ന ചില നേട്ടങ്ങളും ഗുജറാത്തില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്..

അമുല്‍ തിരഞ്ഞെടുപ്പ്

അമുല്‍ തിരഞ്ഞെടുപ്പ്

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമുല്‍ ഡയറി തിരഞ്ഞെടുപ്പില്‍ ബിജെപി മലര്‍ത്തിയടിച്ചുകൊണ്ട് കോണ്‍ഗ്രസ് വന്‍ വിജയം കരസ്ഥമാക്കിയത്. ഗുജറാത്തിലെ ഡയറക്ടര്‍ ബോര്‍ഡിലേക്കു നടന്ന തിരഞ്ഞടുപ്പില്‍ 11ല്‍ എട്ട് സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്. അതേസമയം, 3 സീറ്റുകളില്‍ മാത്രമായിരുന്നു ഭരണകക്ഷിയായ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്.

പോളിങ്

പോളിങ്

അഞ്ചു വര്‍ഷത്തിന് ശേഷം ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 99.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. നേരത്തെ തന്നെ ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാംസിങ് പാര്‍മര്‍ ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പരാജയപ്പെടുത്തിയവരില്‍ ബിജെപി എംഎല്‍എയും ഉള്‍പ്പെടുന്നു. മതറില്‍ നിന്നുള്ള കേസരി സിങ് സോളങ്കിയെയാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. 88 വോട്ടുകളില്‍ 47ഉം നേടിക്കൊണ്ടായിരുന്നു വിജയം.

 ശക്തമായ അടിത്തറ

ശക്തമായ അടിത്തറ

ആനന്ദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ കാന്തി സോധ പാര്‍മര്‍ 41 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്രസിങ് പാര്‍മര്‍ 93 ല്‍ 93 വോട്ടും നേടിയായിരുന്നു വിജയിച്ചത്. കര്‍ഷകര്‍ക്കിടയിലെ കോണ്‍ഗ്രസിന്റെ ശക്തമായ അടിത്തറയാണ് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ മനസ്സിലാവുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്.

ബിജെപി വിട്ട് കൗണ്‍സിലര്‍

ബിജെപി വിട്ട് കൗണ്‍സിലര്‍

ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടീയ അമുലിലെ ഈ വിജയത്തിന് പിന്നാലെയാണ് ബിജെപിക്ക് മറ്റൊരു അടിയും കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. രാജ്കോട്ടിലെ ബിജെപി കോര്‍പ്പറേറ്ററായ ദക്ഷബെന്‍ ബെസാനിയ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. അദ്ദേഹത്തിന്‍റെ നിരവധി അനുയായികളും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി.

യാതൊരു ഉപാധികളുമില്ലാതെ

യാതൊരു ഉപാധികളുമില്ലാതെ

രാജ്കോട്ടില്‍ നടന്ന സ്വീകരച്ചടങ്ങളില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ഹര്‍ദിക് പട്ടേല്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷന്റെ (ആർ‌എം‌സി) അഞ്ചാം വാർഡിൽ നിന്നുള്ള ബിജെപി കോർപ്പറേറ്ററാണ് ബെസാനിയ. യാതൊരു ഉപാധികളുമില്ലാതെയാണ് താന്‍ കോൺഗ്രസിൽ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Jobs in danger! Historic fall in GDP paints a grim picture of the future | Oneindia Malayalam
സ്വീകരണം

സ്വീകരണം

ബിജെപി കോർപ്പറേറ്ററെ കൂടാതെ, രാജ്കോട്ട് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ കമാനിയും ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നിരവധി പ്രവര്‍ത്തകരും കോൺഗ്രസിൽ ചേർന്നു. ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) വൈസ് പ്രസിഡന്റ് ഹേമംഗ് വാസവാഡ, കോൺഗ്രസ് 'രാജ്കോട്ട് സിറ്റി യൂണിറ്റ് പ്രസിഡന്റ് അശോക് ദംഗർ എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

അവഗണിക്കപ്പെടുന്നു

അവഗണിക്കപ്പെടുന്നു

പാര്‍ട്ടിയില്‍ താനുള്‍പ്പടേയുളള നേതാക്കള്‍ നിരന്തരം അവഗണിക്കപ്പെടുകയാണെന്ന് ബെന്‍സാനിയ പറഞ്ഞു. ഒരു കോർപ്പറേറ്റർ എന്ന നിലയിൽ എനിക്ക് അനുവദിച്ച പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വികസന പ്രവർത്തനങ്ങൾക്കായി മറ്റൊരാൾക്ക് കടനം നൽകും. എന്നാല്‍ അതിന് ശേഷം ആ ഫണ്ടിനെ കുറിച്ചൊരു വിവരം ഉണ്ടാവില്ല. വാര്‍ഡിലെ പല പ്രവൃത്തികളും ഇപ്പോഴും പാതിവഴിയിലാണ്. ഇക്കാര്യങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഗണിച്ചില്ലെന്നും ബെന്‍സാനിയ പറഞ്ഞു.

മറ്റ് അഞ്ച് പേരും

മറ്റ് അഞ്ച് പേരും

രാജ്കോട്ടിലെ പ്രാദേശിക ബിജെപി നേതാക്കളിൽ ഒരു വിഭാഗം പാർട്ടിയുടെ പ്രവർത്തനത്തിൽ സന്തുഷ്ടരല്ലെന്നും മറ്റ് അഞ്ച് ബിജെപി കോർപ്പറേറ്റർമാർ വരും ദിവസങ്ങളിൽ കോൺഗ്രസിലേക്ക് വരുമെന്നും സ്വീകരണത്തിന് പിന്നാലെ ഹര്‍ദ്ദിക് പട്ടേല്‍ അവകാശപ്പെട്ടു. ബിജെപിയിലെ ധാരാളം നേതാക്കള്‍ ഇതിനോടകം ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ സ്വാധീനം

വലിയ സ്വാധീനം

ബിജെപിയുടെ ശക്തമായ വോട്ടു ബാങ്കായ പട്ടീദാര്‍ വിഭാഗത്തില്‍ ഹര്‍ദിക് പട്ടേല്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് രാജ്കോട്ടിലെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. പട്ടീദാര്‍ വിഭാഗത്തില്‍പ്പെട്ട നേതാവ് ബെന്‍സാനിയ. അതേസമയം ഒരു കൗണ്‍സിലറുടെ കുറവ് കുറവാണെങ്കില്‍ ബെന്‍സാനിയ കോണ്‍ഗ്രസിലേക്ക് പോയത് തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ബിജെപിയുടെ മറുപടി

ബിജെപിയുടെ മറുപടി

അവളും ഭർത്താവ് അരവിന്ദ് ഭെസാനിയയും നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ അവര്‍ക്കെതിരെ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നതാണ്.. കുറച്ചുനാൾ മുമ്പ് പാർട്ടിയിൽ നിന്ന് രാജിവെക്കാനുള്ള നാടകം അവർ നടത്തിയിരുന്നു, പാർട്ടി അവർക്ക് കൂടുതൽ അവസരങ്ങൾ നൽകിയിരുന്നു. എന്നിരുന്നാലും, അവർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നു, അതിനാൽ ബിജെപിക്ക് ഇനി അവരെ ആവശ്യമില്ലെന്ന് അറിയിച്ചതാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി? യുഡിഎഫിന് കരുത്ത് പകരും,തന്ത്രം ഇങ്ങനെനിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി? യുഡിഎഫിന് കരുത്ത് പകരും,തന്ത്രം ഇങ്ങനെ

English summary
BIg Boost for Gujarat congress; BJP Leaders including Councilor joined congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X