Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാനില്‍ ആടിയുലഞ്ഞ് ബോളിവുഡ്... അഞ്ച് വര്‍ഷം അഴിക്കുള്ളിലായാല്‍ പൊട്ടുന്നത് 800 കോടി രൂപ

Recommended Video

cmsvideo
    സൽമാൻ ഖാന്റെ അറസ്റ്റ്, ബോളിവുഡിൽ വാൻ നഷ്ടം | Oneindia Malayalam

    മുംബൈ: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ജോധ്പുര്‍ കോടതി വിധിച്ചത് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ്. ഹിറ്റ് ആന്റ് റണ്‍ കേസില്‍ രക്ഷപ്പെട്ട സല്‍മാന്‍ ഖാന് പക്ഷേ, ഒരു കൃഷ്ണ മൃഗത്തെ കൊന്ന കേസില്‍ രക്ഷ കിട്ടിയില്ല.

    ബോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍. ഷുവര്‍ ഹിറ്റ് എന്ന് വിളിക്കാവുന്നതാണ് സല്‍മാന്‍ ഖാന്റെ സിനിമകള്‍. അങ്ങനെയുള്ള സല്‍മാന്‍ അഞ്ച് വര്‍ഷം അഴിക്കുള്ളില്‍ ആയാല്‍ ബോളിവുഡ് ശരിക്കും തകരും എന്ന് ഉറപ്പാണ്.

    കരാറായ ഒരുപാട് സിനിമകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അതോടൊപ്പം ഉള്ളതാണ് ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. എണ്ണൂറ് കോടിയോളം രുപയാണ് സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിശ്ചലമാകാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

    വെറും വിജയമല്ല, സൂപ്പര്‍ വിജയം

    വെറും വിജയമല്ല, സൂപ്പര്‍ വിജയം

    ബോളിവുഡില്‍ ഒരുപാട് താരങ്ങളുണ്ട്. അവരുടെ സിനിമകള്‍ മിക്കവയും വിജയിക്കാറും ഉണ്ട്. എന്നാല്‍ ആ താരങ്ങള്‍ക്കും മുകളിലാണ് സല്‍മാന്‍ ഖാന്റെ സ്ഥാനം. വെറും വിജയങ്ങളല്ല, സൂപ്പര്‍ ഡ്യൂപ്പര്‍ വിജയങ്ങളാണ് സല്‍മാന്‍ പലപ്പോഴും സമ്മാനിക്കാറുള്ളത്.

    ഇപ്പോഴും ആ താരപ്രഭയ്ക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ല. അത് ഓരോ വര്‍ഷം കൂടുംതോറും കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെടുന്നത്.

    അഞ്ച് വര്‍ഷം ശിക്ഷിച്ചെങ്കിലും ജാമ്യം നേടി സല്‍മാന്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ബോളിവുഡ്. എന്നാല്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബോളിവുഡിന് ഏല്‍ക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും അത് എന്ന് ഉറപ്പാണ്.

    125 കോടിയുടെ സിനിമ

    125 കോടിയുടെ സിനിമ

    സല്‍മാന്‍ ഇപ്പോള്‍ തന്നെ പല സിനിമയ്ക്കും കരാര്‍ ഒപ്പിട്ടുണ്ട്. എന്നാല്‍ ഏറ്റവും അധികം ബാധിക്കുക 'റേസ് 3' എന്ന സിനിമയെ ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സിനിയില്‍ ഇനി അവശേഷിക്കുന്നത് വെറും നാലോ അഞ്ചോ ദിവസത്തെ ചിത്രീകരണം മാത്രമാണ്. സല്‍മാന്‍ ഖാന്‍ ഇല്ലെങ്കില്‍ ഇത് നടക്കുകയും ഇല്ല.

    ചെറിയ ഒരു സിനിമയല്ല റേസ് 3. 125 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ജൂണ്‍ 14 ന് ഈദ് റിലീസ് ആയിട്ടായിരുന്നു ഈ ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. സല്‍മാന്‍ ഖാന് ജാമ്യം ലഭിക്കാതെ പോയാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകില്ല എന്ന് ഉറപ്പാണ്. മേല്‍ക്കോടതികള്‍ കൂടി ജാമ്യം നിഷേധിച്ചാല്‍ സിനിമ പെട്ടിയില്‍ തന്നെ ഇരിക്കും.

    200 കോടിയുടെ 'ഭാരത്'

    200 കോടിയുടെ 'ഭാരത്'

    സല്‍മാന്‍ ഖാന്‍ ഈ വര്‍ഷം അഭിനയിക്കേണ്ട മറ്റൊരു സിനിമയാണ് 'ഭാരത്' . 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സിനിമ ആണിത്. ജൂണ്‍ മാസത്തില്‍ ഷൂട്ടിങ് തുടങ്ങാന്‍ ഇരിക്കുകയായിരുന്നു. സല്‍മാന്‍ ഖാന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ് ഭാരത്. ഇതിന്റെ ചിത്രീകരണവും ഇപ്പോള്‍ ആശങ്കയില്‍ ആയിരിക്കുകയാണ്.

    100 കോടി മുടക്കി നിര്‍മിക്കാനിരിക്കുന്ന കിക്ക്-2 വും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അടുത്ത ക്രിസ്തുമസിന് വേണ്ടി തീയേറ്ററുകള്‍ ഇപ്പോള്‍ തന്നെ നിര്‍മാതാക്കള്‍ ബുക്ക് ചെയ്ത് കഴിഞ്ഞതാണ്. ദബാങ്-3 യുടെ നിര്‍മാണവും പ്രതിസന്ധിയില്‍ ആകും എന്നാണ് റിപ്പോര്‍ട്ടു. 2018 പകുതിയോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. സല്‍മാന്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് സിനിമളായിരുന്നു ദബാങ് സീരീസ്.

    ടിവിയിലും പ്രതിസന്ധി

    ടിവിയിലും പ്രതിസന്ധി

    ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ ഇത്രയും ജനകീയമാക്കിയതിന് പിന്നിലും സല്‍മാന്‍ ഖാന്‍ തന്നെ ആയിരുന്നു. 2010 മുതല്‍ സല്‍മാന്‍ ബിഗ് ബോസിന്റെ ഭാഗമാണ്. ഒരു എപ്പിസോഡിന് 11 കോടി രൂപ വീതം ആയിരുന്നു സല്‍മാന്‍ ബിഗ് ബോസില്‍ കൈപ്പറ്റിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

    10 കാ ദം എന്ന റിയാലിറ്റി ഷോയുടേയും ഭാഗമാണ് സല്‍മാന്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധമാണ് പവര്‍ ഓഫ് 10 എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പ് ആണിത്. ഇതിന്റെ 20 എപ്പിസോഡുകള്‍ക്കായി സല്‍മാന്‍ ഏതാണ്ട് 78 കോടി രൂപ കൈപ്പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിപാടിയുടെ പ്രമോ വീഡിയോയും ഷൂട്ട് ചെയ്തിട്ടുണ്ട്. ജൂണോട് കൂടി പരിപാടി സംപ്രേഷണം തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    പണമാണോ വലുത്

    പണമാണോ വലുത്

    സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചത് ചെയ്യാത്ത കുറ്റത്തിന് അല്ലെന്ന് വ്യക്തമാണ്. കുറ്റം ചെയ്ത ആള്‍ ശിക്ഷിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതിന്റെയോ ആശങ്കപ്പെടേണ്ടതിന്റെയോ കാര്യമില്ല. പണം എന്നത് മാത്രമാണ് ഈ വിഷയത്തില്‍ ബോളിവിഡിന്റെ പ്രശ്‌നം.

    സമാനമായിരുന്നു മുമ്പ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ട സമയത്തും. ബോളിവുഡിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അന്നും വലിയ വാര്‍ത്തയായിരുന്നു.

    കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായപ്പോഴും ഇതേ വിഷയം തന്നെ ആയിരുന്നു പലരും ഉന്നയിച്ചിരുന്നത്. ദിലീപ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+