Get Updates
Get notified of breaking news, exclusive insights, and must-see stories!

'അർണബിന്റെ ഷോയിൽ ലൈവായി പൊങ്കൽ കഴിച്ച് നടി കസ്തൂരി'; ഉറങ്ങാൻ ബെസ്റ്റെന്ന്,ഏറ്റെടുത്ത് ട്വിറ്റേറിയൻസ്

ദില്ലി; റിപബ്ലിക് ചാനലിൽ മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമി നയിക്കുന്ന പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് സംസാരിക്കാൻ അദ്ദേഹം അവസരം നൽകാറില്ലെന്ന വിമർശനം നേരത്തേ തന്നെ ശക്തമാണ്. നിരവധി പേർ അർബിന്റെ 'അസഹിഷ്ണുത' സഹിക്കാനാകാതെ ചർച്ചയിൽ നിന്ന് എഴുന്നേറ്റ് പോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ചർച്ചയ്ക്കിടെ ലൈവായി ഭക്ഷണം കഴിച്ച സംഭവം ആദ്യമാണ്. നടി കസ്തൂരിയാണ് ഇങ്ങനെ ചെയ്തത്.

ബോളിവുഡ് ലോബി

ബോളിവുഡ് ലോബി

നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് ലോബി എന്ന വിഷയത്തിലായിരുന്നു പ്രൈം ടൈം ചർച്ച. കഴിഞ്ഞ ദിവസം നടി കങ്കണ പങ്കെടുത്തുകൊണ്ടുള്ള അർണബിൻറെ ചർച്ച വലിയ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇത്. പാനലിസ്റ്റായി നടി കസ്തൂരി ശങ്കറും ചർച്ചയിൽ പങ്കെടുത്തു.

അപാര ആത്മവിശ്വാസമെന്ന്

അപാര ആത്മവിശ്വാസമെന്ന്

സ്കൈപ് കോൾ വഴിയായിരുന്നു കസ്തൂരി പങ്കെടുത്തത്. എന്നാൽ ചർച്ച നടക്കുന്നതിനിടെ നടി ലൈവായി ഭക്ഷണം കഴിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായി കഴിഞ്ഞു. അപാര ആത്മവിശ്വാസം വേണം ഇത്തരത്തിൽ പെരുമാറാൻ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. നടിയുടെ നടപടിയെ പിന്തുണച്ചും പുകഴ്ത്തിയുമെല്ലാം കമന്റുകൾ ധാരാളം നിറയുന്നുണ്ട്.

Recommended Video

cmsvideo
    Maharashtra government asks CID to re-investigate case against Arnab Goswami | Oneindia Malayalam
    ഹൈപ്പർമോഡിലുള്ള അർണബ്

    ഹൈപ്പർമോഡിലുള്ള അർണബ്

    ഇതിൽ ഒരാളുടെ പ്രതികരണത്തിന് നടി മറുപടി നൽകിയത് ഇങ്ങനെ- ഇത് യഥാർത്ഥത്തിൽ ആത്മവിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഹൈപ്പർമോഡിലുള്ള അർണബിനെ 60 മിനിറ്റോളം ഞാൻ കേട്ടു. എന്നെ അദ്ദേഹം സംസാരിക്കാൻ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു, അതുകൊണ്ട് ഞാൻ ചർച്ച വിട്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി. സ്കൈപ്പ് ഓഫാക്കാൻ മറന്ന് പോയി. കാണികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു, നിയമ ലംഘനമോ അനാദരവോ ഉദ്ദേശിച്ചിട്ടില്ല, കസ്തൂരി ട്വീറ്റ് ചെയ്തു.

    ഉറങ്ങാൻ പൊങ്കൽ ബെസ്റ്റാ

    എന്താണ് കഴിച്ചതെന്ന മറ്റൊരാളുടെ ചോദ്യത്തിന് അവർ നൽകിയ മറുപടി ഇങ്ങനെ-പൊങ്കലാണ് കഴിച്ചത്. വലിയ ശബ്ദകോലാഹലങ്ങൾ ഉണ്ടായാലും അതൊന്നും ബാധിക്കുന്ന ഉറങ്ങാൻ നമ്മളെ പൊങ്കൽ സഹായിക്കും, കസ്തൂരി കുറിച്ചു. അതേസമയം ഇതാദ്യമായല്ല ചാനൽ ചർച്ചയ്ക്കിടെ പാനലിസ്റ്റുകള് ലൈിൽ 'അബദ്ധങ്ങൾ' കാണിച്ചിട്ടുള്ളത്. ബോധപൂർവ്വവും അല്ലാതെയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+