യെച്ചൂരി കാരാട്ട് പോരിനിടെ എസ്ആര്‍പി ജനറല്‍ സെക്രട്ടറിയാകുമോ? വിഎസിന്‍റെ തീരുമാനം?
വിശാഖപട്ടണം: സിപിഎം 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖപട്ടണത്ത് കൊടിയേറുമ്പോള്‍ ആരാകും പാര്‍ട്ടി സെക്രട്ടറിയെന്നറിയാനുള്ള ആകാംഷയിലാണ് പ്രവര്‍ത്തകര്‍. സീതാറാം യെച്ചൂരി തന്നെയാകും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുക എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്നാല്‍ നിലവിലെ സെക്രട്ടറിയായ പ്രകാശ് കാരാട്ടും യെച്ചൂരിയും തമ്മിലുള്ള തര്‍ക്കത്തില്‍ പാര്‍ട്ടിയിലെ ധ്രൂവികരണം വ്യക്തമാണ്.
സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ ഭിന്നത പ്രതിഫലിയ്ക്കുമെന്നുറപ്പാണ്. ബംഗാള്‍ ഘടകത്തിന്റെ പിന്തുണ സീതാറാം യെച്ചൂരിയ്ക്കാണ് . ഈ സാഹചര്യത്തിലാണ് കേരള ഘടകത്തിന്റെ പിന്തുണയോടെ അട്ടിമറിയോടെ എസ് രാമചന്ദ്രന്‍ പിള്ള സെക്രട്ടറിയായേക്കും എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നത് . പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെപ്പറ്റിയുള്ള ഏറെക്കുറേ ധാരണയുണ്ടാകുന്നതാണ് .

സംഘടന ചുമതല വഹിയ്ക്കുന്ന പൊളിറ്റ് ബ്യൂറോ അംഗം ജനറല്‍ സെക്രട്ടറിയാവുകയെന്ന പതിവനുസരിച്ചാണെങ്കിലും സാധ്യത എസ്ആര്‍പിയ്ക്കാണ് . 77കാരനായ എസ്ആര്‍പിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന താത്പര്യം കേരള ഘടകത്തിനുണ്ട് . പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനൊപ്പം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എന്ത് തീരുമാനമെടുക്കുമെന്നറിയാനും അണികള്‍ക്ക് ആകാംഷയുണ്ട് .












Click it and Unblock the Notifications