• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർഷകർക്കുള്ള തീരുമാനം രണ്ട് ദിവസത്തിനകമെന്ന് ഉദ്ധവ് താക്കറെ: റായ്ഗഡ് കോട്ടയ്ക്ക് 20 കോടി

മുംബൈ: മഹാരാഷ്ട്രയിലെ കർഷകർക്ക് ആശ്വാസകരമാകുന്ന തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച ഭരണം കാഴ്ച വെക്കുന്നതിനൊപ്പം കർഷകരെ സഹായിക്കുമെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചിരുന്നു. ഇതിന് പുറമേ കർഷകർക്കായി നിലവിലുള്ള സംസ്ഥാന-കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും രണ്ട് ദിവസത്തിനകം നൽകാൻ ഉദ്ധവ് താക്കറെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതിന് അനുസരിച്ച് രണ്ട് ദിവസത്തിനകം വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്യാൻസർ തളർത്തിയ അമ്പതുകാരിക്ക് പുനർജന്മം: സാഹസിക ശസ്ത്രക്രിയ നടന്നത് ദുബായിൽ!!

"അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്. ഈ സർക്കാർ സാധാരണ ജനങ്ങളുടേതാണ്. ഇവിടെ ഭയത്തിന്റെ അന്തരീക്ഷമുണ്ടാവില്ല. ആദ്യത്തെ മന്ത്രി സഭാ യോഗം നടന്നിരിക്കുന്നു. എനിക്ക് മുമ്പിൽ വന്നിട്ടുള്ള പ്രമേയങ്ങളെല്ലാം മതിപ്പ് തോന്നിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഈ മന്ത്രിസഭാ യോഗം ശിവജി ക്യാപിറ്റലിന് വേണ്ടി 20 കോടി നൽകുന്നതിനായി അംഗീകാരം നൽകിയിട്ടുണ്ട്". ആദ്യ മന്ത്രി സഭാ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. റായ്ഗഡ് കോട്ടയിലെ ശിവജി മഹാരാജിന്റെ തലസ്ഥാനം സംരക്ഷിക്കുന്നതിനായി 20 കോടി രൂപ മാറ്റിവെച്ചതാണ് ഉദ്ധവ് താക്കറെ സർക്കാരിന്റെ ആദ്യത്തെ പ്രഖ്യാപനം.

പൊതുമിനിമം പരിപാടിയിൽ പരാമർശിച്ചിട്ടുള്ളത് പോലെ പദ്ധതി നടപ്പിലാക്കുന്നതിനായി രണ്ട് കോ ഓർഡിനേഷൻ കമ്മറ്റികൾ സംസ്ഥാനത്ത് നിലവിൽ വരും. സർക്കാരിന്റെയും സഖ്യത്തിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുക ഈ കമ്മറ്റികളായിരിക്കും. ഇതിൽ ഒന്ന് സംസ്ഥാനത്തിനകത്തും രണ്ടാമത്തേത് സംസ്ഥാന ക്യാബിനറ്റികത്തുമാണ് പ്രവർത്തിക്കുക. സർക്കാരിനുള്ളിൽ ആറ് മന്ത്രിമാർ ഉൾപ്പെട്ടതായിരിക്കും സമിതി. സർക്കാരിന് പുറത്ത് രൂപീകരിക്കുന്ന കമ്മറ്റി സർക്കാരിന് നിർദേശങ്ങൾ നൽകി മുന്നോട്ട് നയിക്കുന്നതിനുള്ളതാണ്. സഖ്യത്തിന്റെ ഭാഗമായിട്ടുള്ള ചെറിയ പാർട്ടികളും കമ്മറ്റികളുടെ ഭാഗമാകും.

കാലാവസ്ഥാ വ്യതിയാനം മൂലവും വെള്ളപ്പൊക്കവും മൂലവും കഷ്ടതകൾ അനുഭവിക്കുന്നവർക്ക് അടിയന്തര സഹായം വിതരണം ചെയ്യുക. അടിയന്തരമായി കാർഷിക വായ്പ എഴുതിത്തള്ളുക. പ്രാദേശികരായ യുവാക്കൾക്ക് 80% ജോലി സംവരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് സൌജന്യ വിദ്യാഭ്യാസം. അംഗൺവാടി, ആശാ വർക്കർമാർക്കുള്ള ഹോണറേറിയം വർധിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പലിശ രഹിത വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. താലൂക്ക് തലത്തിൽ ഒരു രൂപക്ക് ചികിത്സ ലഭ്യമാക്കൽ, പത്ത് രൂപക്ക് മികച്ച ഭക്ഷണം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളാണ് പൊതു മിനിമം പരിപാടിയിൽ ചൂണ്ടിക്കാണിക്കുന്നു.

English summary
Big decision to give relief to Maharashtra farmers in two days, says Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X