കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ വന്നു, വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാകാതെ നോക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറുതെയായില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞു എന്ന കണക്കുകള്‍ തന്നെ തെളിവ്. ചൊവ്വാഴ്ച ലോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഏറ്റവും അധികം കലാപങ്ങള്‍ നടക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. മഹാരാഷ്ട്രയും കര്‍ണാടകയും തൊട്ടുപിന്നില്‍.

2013 ല്‍ രാജ്യത്ത് ചെറുതും വലുതുമായി 823 വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി. 2014 ഒക്ടോബര്‍ വരെ 561 ആണ്. ഇത്രയും കലാപങ്ങളിലായി 2013 ല്‍ 133 പേര്‍ കൊല്ലപ്പെട്ടു. 2269 പേര്‍ക്ക് പരിക്കേറ്റു. 2014ലാകട്ടെ മരണപ്പെട്ടവരുടെ എണ്ണം 90 ഉം പരിക്കേറ്റവരുടെ എണ്ണം 1688 ഉം ആണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ രാജുവാണ് ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

riot

ഉത്തര്‍ പ്രദേശില്‍ ഒക്ടോബര്‍ വരെ 123 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഉണ്ടായിരിക്കുന്നത്. 25 പേര്‍ കൊല്ലപ്പെടുകയും 364 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2013 ല്‍ 247 കലാപങ്ങളിലായി ഉത്തര്‍ പ്രദേശില്‍ 77പേര്‍ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ 82, കര്‍ണാടകയില്‍ 68, രാജസ്ഥാനില്‍ 61, ഗുജറാത്തില്‍ 59, ബിഹാറില്‍ 51, മധ്യപ്രദേശില്‍ 42 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കലാപങ്ങളുടെ എണ്ണം.

2011 മുതല്‍ തുടര്‍ച്ചയായ വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദില്ലിയില്‍ ഈ വര്‍ഷം ഇതേവരെ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ മരിക്കുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേരളത്തിലും കലാപങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2014 മെയ് 26 നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റത്.

English summary
Government data shows big drop in communal violence across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X