ഇന്ത്യയുടെ നാശം ഏതുസമയത്തും? ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ദില്ലി: ഹിമാലയ മേഖലകളില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്ത നിവാരണ മാനേജ്‌മെന്റ് വിദഗ്ദരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയ മേഖലകളില്‍ 8.2 തീവ്രത വരെ രേഖപ്പെടുത്തിയേക്കാവുന്ന ഭൂകമ്പമാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ സംസ്ഥാനങ്ങള്‍ ഭീതിയിലാണ്. ബീഹാര്‍ ഉത്തര്‍ പ്രദേശ്, ദില്ലി, എന്നിവിടങ്ങളില്‍ തീവ്രത കൂടുതലായിരിക്കും.

വന്‍ ഭൂകമ്പത്തിന് സാധ്യത
ഇന്ത്യയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8.2 തീവ്രത വരെ രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഹിമായ മേഖലകളില്‍
ഇന്ത്യന്‍ ഹിമാലയ മേഖലകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായിരിക്കും വന്‍ ഭൂകമ്പമെന്നാണ് മുന്നറിയിപ്പ്. അടുത്തിടെ ഈ മേഖലകളിലുണ്ടായ ചെറുചലനങ്ങളെല്ലാം ഇതിന്റെ സൂചനകളാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

കേന്ദ്ര റിപ്പോര്‍ട്ട് വന്നത്
അടുത്തിടെ മണിപ്പൂരിലും 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേപ്പാളിലുണ്ടായ ഭൂചലനവും സിക്കിമിലുണ്ടായ ഭൂചലനവുമെല്ലാം ഇതിന്റെ സൂചനകളാണ്.

റിപ്പോര്‍ട്ടുകള്‍
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹിമാലയന്‍ മേഖലയെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ് മെന്റ് ഡയരക്ടര്‍ സന്തോഷ് കുമാറിന്റെ നിരീക്ഷണ പ്രകാരമാണിത്.

ഭൂകമ്പ ഭീതിയില്‍ സംസ്ഥാനങ്ങള്‍
ഇന്ത്യയില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ സംസ്ഥാനങ്ങള്‍ ഭീതിയിലാണ്. ബീഹാര്‍ ഉത്തര്‍ പ്രദേശ്, ദില്ലി, എന്നിവിടങ്ങളില്‍ തീവ്രത കൂടുതലായിരിക്കും.

തീവ്രത രേഖപ്പെടുത്തുന്നത്
എട്ടിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമാണ് ഹിമാലയ മേഖലകളില്‍ സംഭവിക്കാവുന്നതെന്നാണ് കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകനായ റോജര്‍ ബിഹാം പറയുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 215 ഭൂകമ്പമാണ് ഉണ്ടായത്.

എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം
നേപ്പാള്‍ ഭൂകമ്പ സമയത്തു തന്നെ ഇത്തരമൊരു നിരീക്ഷണം ഗവേഷകര്‍ പറഞ്ഞിരുന്നു. വന്‍ ഭൂകമ്പം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വന്‍ ഭൂകമ്പം ഉണ്ടായേക്കാം. ഭൂകമ്പ ശാസ്ത്രഞ്ജനായ രസ്‌തോഗിയുടെ പഠന റിപ്പോര്‍ട്ടിലും ഭൂകമ്പത്തെ കുറിച്ച് പറയുന്നുണ്ട്. അഹ്മദാബാദിലെ ഭൂകമ്പ ഗവേഷണ ഇന്‍സ്റ്റ്റ്റിയൂട്ട് മേധാവിയാണ് ബികെ രസ്‌തോഗി.

നിരീക്ഷണം ഇങ്ങനെ
ഭൂമിക്കടിയിലെ പാളികല്‍ തമ്മിലുള്ള ഉരസിലിലൂടെ വന്‍ ഊര്‍ജമാണ് ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിക്കുന്നത്. ഈ സമ്മര്‍ദ്ദം ഏകദേശം 100 കിലോമീറ്റര്‍ വരെ നീണ്ടുകിടക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മര്‍ദ്ദം 2,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ ഭൂകമ്പ മേഖലയെ നിര്‍ണായകമായി ബാധിക്കും.

പ്രധാനപ്പെട്ട മേഖല
ഭൂമിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട മേഖലയാണ് ഹിമാലയം. ഇന്ത്യന്‍, യുറേഷ്യന്‍ പാളികള്‍ ഒന്നിക്കുന്ന മേഖലയാണിത്. ഈ രണ്ടുപാളികള്‍ ഒന്നിക്കുന്ന ഇടത്താണ് സ്ഥിരമായി ഭൂകമ്പം ഉണ്ടാകുന്നത്.

ഊര്‍ജമുണ്ടാകാന്‍ കാരണം
ഇന്ത്യന്‍ ഫലകം വടക്ക് ദിശയിലേക്ക് നീങ്ങി യുറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക കടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ചലനങ്ങള്‍ ഭൂമിക്കടിയില്‍ വന്‍ ഊര്‍ജമുണ്ടാക്കാന്‍ കാരണമാകുന്നു.

നേപ്പാള്‍ ദുരന്തം
നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. റിക്ടര്‍ സെകെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. എട്ടു ദശാബ്ദത്തിനിടെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് ഇതിന് കണക്കാക്കപ്പെടുന്നത്

പ്രകമ്പനം ഇന്ത്യയിലും
നേപ്പാളിലുണ്ടായ ഭൂചനത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലും ഇതിന്റെ പ്രകമ്പനം ഉണ്ടായിരുന്നു. ഇതോടപ്പം തന്നെ അപകടങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു












Click it and Unblock the Notifications