കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ ഏറ്റവും വലിയ തകര്‍ച്ച; 13 ലക്ഷം കോടി നഷ്ടം, 4000 പോയന്റ് ഇടിഞ്ഞു

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വപിണി തിങ്കളാഴ്ച നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 3934 പോയന്റ് താഴ്ന്ന് 25981 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 1135 പോയന്റ് താഴ്ന്ന് 7610ലും ക്ലോസ് ചെയ്തു. ഇത്രയും വലിയ ഇടിവ് അടുത്ത കാലത്തൊന്നും ഓഹരി വിപണി നേരിട്ടിട്ടില്ല. തിങ്കളാഴ്ച വിപണി തുറന്ന ഉടനെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

07

കൊറോണ വൈറസ് ഭീതി മൂലം സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന വിവരം വന്നതിന് പിന്നാലെയാണ് വിപണി കൂപ്പുകുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായുള്ള തകര്‍ച്ച ഇന്ന് ഏറ്റവും മോശം അവസ്ഥയിലെത്തുകയായിരുന്നു. വിപണിയിലെ തകര്‍ച്ച കണ്ട് 45 മിനുട്ട് വില്‍പ്പന നിര്‍ത്തിവച്ചിട്ടും കാര്യമുണ്ടായില്ല. മൊത്തം 13 ലക്ഷം കോടി രൂപയുടെ നഷ്ടം വിപണിയിലുണ്ടായി എന്നാണ് വിലയിരുത്തല്‍.

സെന്‍സെക്‌സില്‍ ആക്‌സിസ് ബാങ്ക് ആണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി എന്നിവയുടെ ഓഹരികളെല്ലാം കൂപ്പുകുത്തി. അതേസമയം, വിലയിടിയുന്ന സാഹചര്യത്തില്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്. ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ ഓഹരി വിപണികളില്‍ അഞ്ച് ശതമാനം ഇടിവാണ് നേരിട്ടത്. ഇന്ത്യന്‍ വിപണിയില്‍ 13 ശതമാനം തകര്‍ച്ചയും. അതേസമയം, ജപ്പാന്‍ വിപണിയില്‍ നേരിയ മുന്നേറ്റമുണ്ടായി.

35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടിഞ്ഞുവന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ താഴ്ന്നു. ഒരു ഡോളറിന് 76 രൂപ എന്ന നിരക്കിലാണ് വ്യാപാരം. 76.15 രൂപയിലേക്ക് വരെ കൂപ്പുകുത്തി. രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവ് തുടരാനാണ് സാധ്യത. ശനിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 75.19 ആയിരുന്നു. തിങ്കളാഴ്ച ആദ്യ വേളയില്‍ 75.69ലേക്ക് താഴ്ന്നു. പിന്നീട് 76 രൂപയും കടന്ന് താഴ്ച്ച തുടരുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് വിപണിയിലെ കാഴ്ച്ച. മറ്റു പ്രധാന കറന്‍സികള്‍ക്കെല്ലാം ഇടിവ് സംഭവിക്കുകയാണ്. കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് നിക്ഷേപകരുടെ ആശങ്ക. എണ്ണ വിപണിയിലും കനത്ത ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ബാരലിന് 26.10 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് എണ്ണ വില. ഓരോ രാജ്യങ്ങളിലും അവിടെയുള്ള കേന്ദ്ര ബാങ്കുകള്‍ ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. കറന്‍സി മൂല്യം പിടിച്ചുനിര്‍ത്താനും നിക്ഷേപകര്‍ക്ക് ആവേശം പകരാനുമാണിത്. എന്നാല്‍ ഇതൊന്നും വേണ്ട ഗുണം ചെയ്യുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

English summary
Big Fall in Stock Markets; Sensex Sinks 3,934 Points today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X