Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു അമ്മായിയച്ഛനും വിവാഹം ദിനം മരുമകനെ ഇങ്ങനെ ഞെട്ടിച്ച് കാണില്ല !

പൂനെ: വിവാഹത്തിന് സമ്മാനങ്ങള്‍ കിട്ടുന്നത് പതിവാണ്. വരനേയും വധുവിനേയും സമ്മാനപ്പൊതികള്‍ കൊണ്ട് മൂടുന്നത് നമ്മുടെ നാട്ടില്‍ പോലും പതിവ് കാഴ്ചയാണ്. വിവാഹം എങ്ങനെയെല്ലാം വേറിട്ടതാക്കാം എന്ന ചിന്തയില്‍ ഇന്ത്യക്കാര്‍ മുന്നിലാണ്. വെറുതെ മുന്നില്‍ എന്ന് പറഞ്ഞാല്‍ ഒരു രസമില്ല...കാശുണ്ടെങ്കില്‍ അത് ചിലവാക്കാന്‍ മനസുണ്ടെങ്കില്‍ വിവാഹം കെങ്കേമമാക്കാന്‍ മടിയില്ല. പൂനെയില്‍ നടന്ന ഒരു കല്യാണം ഏറെ വ്യത്യസ്തമാവുകയാണ്.

ഇവിടെ കല്യാണമല്ല വ്യത്യസ്തം എന്ന് ഒരു തിരുത്ത് വരുത്തിക്കോട്ടേ. കല്യാണത്തിന് ശേഷം വിവാഹ വിരുന്നിനിടെ വധുവിന്റെ പിതാവ് വരന് നല്‍കിയ സമ്മാനങ്ങളാണ് ഈ വിവാഹത്തെ വേറിട്ടതാക്കിയത്. അമ്പത് ലക്ഷത്തിന്റെ ഓഡി ക്യൂ5, ടൊയോട്ട ഫൊര്‍ച്യൂണര്‍, 12 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, ഒരു ഹോണ്ട ആക്ടീവ എന്നിവയാണ് വരന് വധുവിന്റെ പിതാവ് സമ്മാനമായി നല്‍കിയത്.

Wedding

മകളുടെ ഭര്‍ത്താവിന് ഇത്രയേറെ സമ്മാനങ്ങള്‍ നല്‍കിയാണ് വധു പിതാവ് മാധ്യമ ശ്രദ്ധ നേടിയത്. പൂനെ സ്വദേശിയായ ഗുലാവ് വാലേക്കറാണ് മരുമകനെ ഇത്തരത്തില്‍ ഞെട്ടിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ലഭിയ്ക്കാന്‍ ആറ് മാസം വരെ വെയിറ്റിംഗ് പീരിയഡ് ഉണ്ടെന്നിരിയ്‌ക്കെ 12 ബുള്ളറ്റുകള്‍ ഇത്രവേഗം ലഭിയ്ക്കാന്‍ വധുപിതാവ് എത്രമാത്രം പണം ചെലവാക്കിയെന്നത് വാഹന പ്രേമകളെ അമ്പരപ്പിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+