കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടി അധ്യക്ഷൻ തന്നെ അപമാനിക്കുന്നു; അതും പരസ്യമായി, ബിജെപി നേതൃത്വത്തിനെതിരെ വനിത എംപി!

Google Oneindia Malayalam News

കൊൽക്കത്ത: ബിജെപി അധ്യക്ഷൻ അസഭ്യം പറയുകയും പരസ്യമായി അപമാനിക്കാനും ശ്രമിച്ചെന്ന പരാതിയുമായി വനിത എംപി. ബിജെപി എംപിയും നടിയുമായ രൂപാ ഗംഗുലുയാണ് ബിജെപി ബംഗാൾ ഘടകം പാർട്ടി അധ്യക്ഷനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാക്കുംഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് അവർ പറയുന്നു. ട്വിറ്ററിലൂടെ രൂപാ ഗാംഗൂലി ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ രൂപ സന്ദേശം അയക്കുന്നത് വിലക്കിയതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

വിലക്ക്

വിലക്ക്

എനിക്ക് മോദിക്ക് സന്ദേശമയക്കാം. എന്നാല്‍ തനിക്ക് ദിലീപ് ദായ്ക്ക് സന്ദേശങ്ങള്‍ അയക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. എനിക്ക് അമിത് ഷായോട് സംസാരിക്കാം. അതേസമയം നിങ്ങള്‍ എന്നെ പൊതുജനമധ്യത്തില്‍ അസഭ്യം പറയുന്നു. പക്ഷെ താന്‍ തിരിച്ചൊന്നും പറയാറില്ല. കാരണം എന്റെ അച്ഛന്‍ മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ചിട്ടുണ്ട് എന്നാണ് രൂപ ഗാംഗൂലിയുടെ ട്വീറ്റ്.

ബംഗാൾ ഘടകം പ്രതിസന്ധിയിൽ

ബംഗാൾ ഘടകം പ്രതിസന്ധിയിൽ

പാർട്ടി അധ്യക്ഷന് നേരെ വന്ന ആരോപണം ബംഗാൾ ഘടകത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ സംഭവം വിവാദമായതോടെ രൂപ ഗാംഗുലി ട്വീറ്റ് പിൻവലിക്കുകയായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ദിലീപ് ഘോഷിനെതിരെയാണ് രൂപയുടെ ആരോപണം എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

നേതാക്കളുമായി സംവദക്കാൻ കഴിയുന്നില്ല

നേതാക്കളുമായി സംവദക്കാൻ കഴിയുന്നില്ല

അതേസമയം ദിലീപ് ഘോഷിന്റെ ട്വീറ്റിന് തന്നെ മറുപടി പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി നേതാക്കളുമായി സംവദിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ‘നിങ്ങളുടെ മീഡിയാ ചാര്‍ജ്ജ് ആര്‍ക്കാണ്.. അതാരാണെന്ന് എന്നോട് ദയവായി പറയൂ... അല്ലെങ്കില്‍ അവരോട് എന്നെ വിളിക്കാന്‍ പറയൂ... കോര്‍ കമ്മിറ്റി മെസേജ് ഗ്രൂപ്പില്‍ നിന്ന് യാതൊരു മറുപടിയും വരുന്നില്ല... നിങ്ങള്‍ക്കും മെസേജ് അയക്കാന്‍ കഴിയുന്നില്ല....' എന്നായിരുന്നു രൂപ ഗാംഗുലിയുടെ മരുപടി ട്വീറ്റ്.

സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗം

സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗം


മമതാ ബാനര്‍ജിയുടെ ഔദാര്യമില്ലെങ്കില്‍ സംസ്ഥാനത്തെത്തുന്ന സ്ത്രീകളും കുട്ടികളും 15 ദിവസത്തിനകം ബലാത്സംഗത്തിന്‌ ഇരയാകപ്പെട്ടേക്കുമെന്ന തരത്തില്‍ രൂപ ഗാംഗുലി നടത്തിയ പ്രസ്താവന ഇതിനു മുമ്പ് വൻ വിവാദത്തിലായിരുന്നു. ഇതനെതിരെ പോലീസ് കേസും എടുത്തിരുന്നു. പ്രസ്താവന ബംഗാളിലെ മുഴുവന്‍ ജനങ്ങള്‍ക്കും അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരുന്നത്.

പാർട്ടി പ്രതിരോധത്തിൽ

പാർട്ടി പ്രതിരോധത്തിൽ

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിൽ ദിലീപ് ഘോഷും നേരത്തെ വിവാദത്തിലായിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. പാർട്ടി അധ്യക്ഷനെതിരെ തന്നെ പുതിയ ആരോപണം വന്നത് വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

<strong>ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!</strong>ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!

<strong>റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!</strong>റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

<strong>ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടി</strong>ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടി

English summary
BJP’s efforts to strengthen its organisation in Bengal received a severe jolt on Monday after its Rajya Sabha MP and actor, Roopa Ganguly, launched a tirade against her own state party chief, Dilip Ghosh, accusing him of yelling at her and using abusive language.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X