കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും

Google Oneindia Malayalam News

ഭോപ്പാൽ; സംസ്ഥാനത്തെ 27 നിയമസഭ മണ്ഡലങ്ങളിലാണ് നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ 9 സീറ്റുകളെങ്കിലും നേടിയില്ലേങ്കിൽ ബിജെപി ഭരണത്തിൽ നിന്ന് പുറത്താകും. ഏത് വിധേനയും അധികാരം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി.

അതിനിടെ പാർട്ടിയുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് മുൻ മുതിർന്ന നേതാവ് കോൺഗ്രസിൽ ചേർന്നു. മുൻ ബിജെപി എംഎൽഎയായ പാറുൽ സാഹുവാണ് കോൺഗ്രസിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.

സ്വാഗതം ചെയ്ത് കമൽനാഥ്

സ്വാഗതം ചെയ്ത് കമൽനാഥ്

സംസ്ഥാനത്തെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് കോൺഗ്രസിൽ ചേർന്ന സാഹുവിന്റെ ശരിയായ തിരുമാനത്തിൽ താൻ വളരെ സന്തോഷവാനാണെന്ന് കമൽനാഥ് പറഞ്ഞു. തെറ്റായ പ്രഖ്യാപനങ്ങൾ നടത്തി ഭരണകക്ഷിയായ ബിജെപി സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കമൽനാഥ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ചൗഹാനെതിരേയും കമൽനാഥ് രൂക്ഷപരിഹാസം ഉയർത്തി.

രൂക്ഷ പരിഹാസം

രൂക്ഷ പരിഹാസം

എന്നും തേങ്ങ പോക്കറ്റിൽ കൊണ്ടു നടക്കുകയാണ് ചൗഹാൻ. ഏതെങ്കിലും അവസരം ലഭിച്ചാൽ ഉടൻ അത് പൊട്ടിച്ച് അദ്ദേഹം പുതിയ പ്രഖ്യാപനം നടത്തുമെന്നും കമൽനാഥ് പരിഹസിച്ചു. ബിജെപി സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തി. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ ബിജെപി നടപടിക്കെതിരേയും കമൽനാഥ് ആഞ്ഞടിച്ചു. ഇത്തരമൊരു അനീതിപരമായ സംഭവം മധ്യപ്രദേശിൽ നടക്കുമെന്ന് ഡോ. ബാബാസാഹേബ് അംബേദ്കർ പോലും കരുതിക്കാണില്ലെന്ന് കമൽനാഥ് പറഞ്ഞു.

മറുപടി ലഭിക്കും

മറുപടി ലഭിക്കും

ഭരണഘടനയെ തൊട്ടും ജനാധിപത്യത്തെ തൊട്ടുമാണ് ബിജെപി കളിച്ചത്. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ജനം ബിജെപിക്ക് ഇതിന് മറുപടി നൽകുമെന്നും കമൽനാഥ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാറുൽ ഉപതിരഞ്ഞെടുപ്പിൽ സാഗർ ജില്ലയിൽ നിന്നുള്ള സുർഖി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും.

Recommended Video

cmsvideo
Narendra Modiji, why so scared? Asks Rahul Gandhi | Oneindia Malayalam
കടുത്ത അതൃപ്തിയിൽ

കടുത്ത അതൃപ്തിയിൽ

സിന്ധ്യ പക്ഷത്ത് നിന്നുള്ള ഗോവിന്ദ് സിംഗ് രാജ്പുത് ആണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ഗോവിന്ദിനോട് നേരത്തേ തന്നെ ഏറ്റുമുട്ടിയ നേതാവാണ് പാറുൽ. 2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഗോവിന്ദിനെ പരാജയപ്പെടുത്തിയാണ് പാറുൽ എംഎൽഎയായത്. എന്നാൽ 2018 ൽ ബിജെപി പാറുലിന് സീറ്റ് നിഷേധിക്കുകയായിരുന്നു. അന്ന് മുതലേ നേതൃത്വവുമായി അതൃപ്തിയിലായിരുന്നു പാറുൽ.

ബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപിബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപി

കർഷക ബില്ലിൽ തട്ടി ജെജെപി ബിജെപി ബന്ധം അവസാനിപ്പിക്കുമോ? ഉറ്റുനോക്കി കോൺഗ്രസ്, നിലപാട് തേടി പാർട്ടികർഷക ബില്ലിൽ തട്ടി ജെജെപി ബിജെപി ബന്ധം അവസാനിപ്പിക്കുമോ? ഉറ്റുനോക്കി കോൺഗ്രസ്, നിലപാട് തേടി പാർട്ടി

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ബിഹാറിൽ കോസി റെയിൽ പദ്ധതി മോദി ഇന്ന് ഉദ്ഘാടനം ചെയ്യുംനിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ബിഹാറിൽ കോസി റെയിൽ പദ്ധതി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

English summary
Big jolt for BJP in Madhya pradesh; former MLA parul sahu joined BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X