ഡ്രൈവിങ് ലൈസന്‍സോ വാഹന രജിസ്ട്രേഷനോ, കീശ കാലിയാവും; പുതിയ നിയമം പ്രാബല്യത്തില്‍
ലൈസന്‍സ് ഫീസ്, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും നല്‍കിയിരുന്ന ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചു. വാഹന രജിസ്ട്രേഷന് ഫീസ് പത്തിരട്ടി വരെയാണ് വര്‍ധിപ്പിച്ചത്.
ദില്ലി: ഡ്രൈവിങ് ലൈസന്‍സിനും വാഹന രജിസ്ട്രേഷനുമുള്ള ഫീസ് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. പുതിയ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം ലൈസന്‍സ് ഫീസ്, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും നല്‍കിയിരുന്ന ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചു. വാഹന രജിസ്ട്രേഷന് ഫീസ് പത്തിരട്ടി വരെയാണ് വര്‍ധിപ്പിച്ചത്.
ഡ്രൈവിങ് ടെസ്റ്റിന് ഇതുവരെ ഈടാക്കിയിരുന്ന 250 രൂപ ഫീസ് 500 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ടെസ്റ്റില്‍ പരാജയപ്പെട്ട് വീണ്ടും അപേക്ഷിക്കുമ്പോള്‍ ഓരോ തവണയും 300 രൂപ നല്‍കണം. 1989 ന് ശേഷം ആദ്യമായാണ് ഈ രംഗത്തെ ഫീസ് വര്‍ധിപ്പിക്കുന്നത്. ഡ്രൈവിങ് സ്കൂളുകളുടെ ലൈസന്‍സ് ഫീസ് 2500 ല്‍ നിന്നു 10000 രൂപയാക്കി കൂട്ടി.

2016 ജൂലൈ 28നാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ആക്ഷേപമുള്ളവര്‍ക്ക് 30 ദിവസം സമയം അനുവദിച്ചിരുന്നെങ്കിലും ആരും ആക്ഷേപം ഉന്നയിച്ചില്ല. തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ വര്‍ധനവിന് പുറമെ സംസ്ഥാനങ്ങളുടെ വക സെസ് ചുമത്തും. അപ്പോള്‍ നിരക്ക് വീണ്ടും ഉയരും.

ലേണിങ് ലൈസന്‍സിന് ഇതുവരെ കൊടുത്തിരുന്ന ഫീസ് 30 രൂപയായിരുന്നു. ഇത് അഞ്ചിരട്ടി വര്‍ധിപ്പിച്ച് 150 രൂപയാക്കി. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റിനുള്ള ഫീസ് 500ല്‍ നിന്നു 1000 രൂപയാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 200 ആയി തുടരും. സമയം കഴിഞ്ഞിട്ടാണ് പുതുക്കാന്‍ അപേക്ഷിക്കുന്നതെങ്കില്‍ 300 രൂപ കൊടുക്കണം. ഇതുവരെ 150 രൂപയായിരുന്നു. വൈകിയാല്‍ വര്‍ഷം തോറും 1000 രൂപ അധികം നല്‍കണം.

വെള്ളിയാഴ്ച മുതല്‍ ലഭിക്കുന്ന അപേക്ഷകളില്‍ പുതിയ നിയമപ്രകാരം ഫീസ് ഈടാക്കും. പുതിയ സോഫ്റ്റ്വെയറുകള് ആര്‍ടിഒ ഓഫിസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും ഇതിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതലാവും ആരംഭിക്കുക. ലൈസന്‍സ് ഉടമ മറ്റൊരു വിഭാഗത്തില്‍പ്പെട്ട വാഹനത്തിന് ലൈസന്‍സ് എടുക്കുന്നതിനുണ്ടായിരുന്ന ഫീസ് 200ല്‍ നിന്നു 500 ആക്കി.

ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന് ഫീസ് 50 രൂപയാക്കി. ത്രീവീലര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ രജിസ്ട്രേഷന് ഫീസ് 300 രൂപ എന്നത് നോണ്‍ ട്രാന്‍സ്പോര്‍ട്ടിന് 600 രൂപയും ട്രാന്‍സ്പോര്‍ട്ടിന് 1000 രൂപയുമാക്കി. ഇടത്തരം ഗുഡ്സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് ഫീസ് 400 ല്‍ നിന്നു 1000 രൂപയാക്കി വര്‍ധിപ്പിച്ചു. ഹെവി ഗുഡ്സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് ഫീസ് 600ല്‍ നിന്നു 1500 രൂപയാക്കി. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുട രജിസ്ട്രേഷന് ഫീസ് 800 ല്‍ നിന്നു 5000 രൂപയാക്കി വര്‍ധിപ്പിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications