കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ് ലൈസന്‍സോ വാഹന രജിസ്‌ട്രേഷനോ, കീശ കാലിയാവും; പുതിയ നിയമം പ്രാബല്യത്തില്‍

ലൈസന്‍സ് ഫീസ്, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും നല്‍കിയിരുന്ന ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചു. വാഹന രജിസ്‌ട്രേഷന്‍ ഫീസ് പത്തിരട്ടി വരെയാണ് വര്‍ധിപ്പിച്ചത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഡ്രൈവിങ് ലൈസന്‍സിനും വാഹന രജിസ്‌ട്രേഷനുമുള്ള ഫീസ് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. പുതിയ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം ലൈസന്‍സ് ഫീസ്, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും നല്‍കിയിരുന്ന ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചു. വാഹന രജിസ്‌ട്രേഷന്‍ ഫീസ് പത്തിരട്ടി വരെയാണ് വര്‍ധിപ്പിച്ചത്.

ഡ്രൈവിങ് ടെസ്റ്റിന് ഇതുവരെ ഈടാക്കിയിരുന്ന 250 രൂപ ഫീസ് 500 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ടെസ്റ്റില്‍ പരാജയപ്പെട്ട് വീണ്ടും അപേക്ഷിക്കുമ്പോള്‍ ഓരോ തവണയും 300 രൂപ നല്‍കണം. 1989 ന് ശേഷം ആദ്യമായാണ് ഈ രംഗത്തെ ഫീസ് വര്‍ധിപ്പിക്കുന്നത്. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസ് 2500 ല്‍ നിന്നു 10000 രൂപയാക്കി കൂട്ടി.

സംസ്ഥാന സെസ് കൂടിയാവുമ്പോള്‍ നിരക്ക് ഇനിയും കൂടും

2016 ജൂലൈ 28നാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ആക്ഷേപമുള്ളവര്‍ക്ക് 30 ദിവസം സമയം അനുവദിച്ചിരുന്നെങ്കിലും ആരും ആക്ഷേപം ഉന്നയിച്ചില്ല. തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ വര്‍ധനവിന് പുറമെ സംസ്ഥാനങ്ങളുടെ വക സെസ് ചുമത്തും. അപ്പോള്‍ നിരക്ക് വീണ്ടും ഉയരും.

ലേണിങ് ലൈസന്‍സിന് വര്‍ധിപ്പിച്ചത് അഞ്ചിരട്ടി

ലേണിങ് ലൈസന്‍സിന് ഇതുവരെ കൊടുത്തിരുന്ന ഫീസ് 30 രൂപയായിരുന്നു. ഇത് അഞ്ചിരട്ടി വര്‍ധിപ്പിച്ച് 150 രൂപയാക്കി. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റിനുള്ള ഫീസ് 500ല്‍ നിന്നു 1000 രൂപയാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 200 ആയി തുടരും. സമയം കഴിഞ്ഞിട്ടാണ് പുതുക്കാന്‍ അപേക്ഷിക്കുന്നതെങ്കില്‍ 300 രൂപ കൊടുക്കണം. ഇതുവരെ 150 രൂപയായിരുന്നു. വൈകിയാല്‍ വര്‍ഷം തോറും 1000 രൂപ അധികം നല്‍കണം.

വെള്ളിയാഴ്ച മുതല്‍ പുതിയ ഫീസ്

വെള്ളിയാഴ്ച മുതല്‍ ലഭിക്കുന്ന അപേക്ഷകളില്‍ പുതിയ നിയമപ്രകാരം ഫീസ് ഈടാക്കും. പുതിയ സോഫ്റ്റ്‌വെയറുകള്‍ ആര്‍ടിഒ ഓഫിസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും ഇതിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതലാവും ആരംഭിക്കുക. ലൈസന്‍സ് ഉടമ മറ്റൊരു വിഭാഗത്തില്‍പ്പെട്ട വാഹനത്തിന് ലൈസന്‍സ് എടുക്കുന്നതിനുണ്ടായിരുന്ന ഫീസ് 200ല്‍ നിന്നു 500 ആക്കി.

രജിസ്‌ട്രേഷന് വന്‍തോതില്‍ വര്‍ധിപ്പിച്ചു

ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയാക്കി. ത്രീവീലര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ എന്നത് നോണ്‍ ട്രാന്‍സ്‌പോര്‍ട്ടിന് 600 രൂപയും ട്രാന്‍സ്‌പോര്‍ട്ടിന് 1000 രൂപയുമാക്കി. ഇടത്തരം ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 400 ല്‍ നിന്നു 1000 രൂപയാക്കി വര്‍ധിപ്പിച്ചു. ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 600ല്‍ നിന്നു 1500 രൂപയാക്കി. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുട രജിസ്‌ട്രേഷന്‍ ഫീസ് 800 ല്‍ നിന്നു 5000 രൂപയാക്കി വര്‍ധിപ്പിച്ചു.

English summary
Amendment Rules was brought into action starting Friday with an exponential increase in fee of licence, driving test and fitness tests. The procedure of issuing of a driving licence including driving tests which used to cost Rs 250 will now cost Rs 500. This, however, will increase further by Rs 300 every time an individual sits for a repeat driving test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X