ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി, 15 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടു, ഇനി പുതിയ പാര്‍ട്ടിക്കൊപ്പം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ കനത്ത തിരിച്ചടി. 15 ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഡല്‍ഹി മുന്‍സിപ്പിള്‍ കോര്‍പ്പറേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ സഭാ നേതാവായിരുന്ന മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ ആണ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ 13 കൗണ്‍സിലര്‍മാര്‍ രാജി വെച്ചിരുന്നു. പിന്നീട് രാത്രിയോടെ രണ്ട് പേര് കൂടി രാജി പ്രഖ്യാപിച്ചു.
മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഈ കൗണ്‍സിലര്‍മാര്‍ ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഹേംചന്ദ് ഗോയല്‍, ഹിമാനി ജെയിന്, റുണാക്ഷി ശര്‍മ്മ, ഉഷാ ശര്‍മ്മ, അശോക് പാണ്ഡെ, രാഖി യാദവ്, സാഹിബ് കുമാര്‍, രാകേഷ് കുമാര്‍ ലാഡി, മനീഷ, സുമാലി അനില്‍ റാണ, ദിനേശ്, മുകേഷ് കുമാര്‍ ഗോയല്‍, ദേവീന്ദര്‍ കുമാര്‍, ലീന കുമാര്‍, കമല്‍ ഭരദ്വാജ് എന്നിവരാണ് ആം ആദ്മി പാര്‍ട്ടി വിട്ടത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, ആദര്‍ശ് നഗറില്‍ നിന്ന് എഎപി ടിക്കറ്റില്‍ ഗോയല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഈ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 25 വര്‍ഷമായി മുനിസിപ്പല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിക്കുന്ന ഗോയല്‍ 2021 ല്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലേക്ക് മാറിയത്.
നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് ബി ജെ പി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) നിയന്ത്രണം തിരിച്ചുപിടിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടി വിട്ടിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബി ജെ പിയോട് ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടിരുന്നു.
അതിനുശേഷം എഎപി ആഭ്യന്തര കലഹങ്ങള്‍ കൊണ്ട് വലയുകയാണ്. ഇതിനിടെയാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിയിലെ അതൃപ്തി പരിഹരിക്കുന്നതിനായി, മാര്‍ച്ചില്‍ എഎപി സംഘടനാ തലത്തില്‍ ഒരു അഴിച്ചുപണി നടത്തിയിരുന്നു. ഇത് പ്രകാരം മുന്‍ മന്ത്രി സൗരഭ് ഭരദ്വാജ് ആണ് ഡല്‍ഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് പഞ്ചാബിന്റെ ചുമതല നല്കി.
ഇവിടെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഗോപാല്‍ റായിയെ ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള നേതാവായും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനെ ഛത്തീസ്ഗഡിന്റെ പ്രത്യേക ചുമതലയുള്ള നേതാവായും നിയമിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications