India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് തരംഗം അവസാനിക്കുന്നോ? ആം ആദ്മിയില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കൂട്ടപലായനം

Google Oneindia Malayalam News

ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി സ്വാധീനം വ്യാപിപ്പിക്കാനുള്ള ആം ആദ്മി നീക്കത്തിന് കനത്ത തിരിച്ചടി. ആം ആദ്മി പാര്‍ട്ടിയുടെ ഉത്തരാഖണ്ഡ് യൂണിറ്റ് പ്രസിഡന്റ് ദീപക് ബാലി ജൂണ്‍ 14 ന് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഇത് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. ഇക്കഴിഞ്ഞ ഏപ്രിലാലാണ് ബാലിയെ ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷനായി ആം ആദ്മി നിയമിച്ചത്.

പാര്‍ട്ടിയുടെ രീതികളിലുള്ള അതൃപ്തിയുടെ ഫലമായാണ് താന്‍ പോയതെന്ന് ദീപക് ബാലി പറഞ്ഞു. 'എ എ പിയുടെ നിലവിലെ സംഘടനാ സജ്ജീകരണത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കുന്നില്ല എന്നാണ് എ എ പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് അയച്ച രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ എ എ പിയ്‌ക്കേല്‍ക്കുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണ് ബാലിയുടെ കൂറുമാറ്റം.

മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി;സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി;സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍

cmsvideo
  Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health
  1

  മെയ് മാസത്തില്‍, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ കേണല്‍ അജയ് കൊത്തിയാല്‍ 'സംഘടനാ പ്രശ്‌നങ്ങള്‍' ആരോപിച്ച് രാജി വച്ച് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. എ എ പിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റാണെന്നും ബി ജെ പിയില്‍ ചേരുന്നത് ഒരു കോഴ്‌സ് കറക്ഷനാണെന്നുമാണ് പിമന്നീട് അജയ് കൊത്തിയാല്‍ പ്രതികരിച്ചത്.

  2

  ദീപക് ബാലി, അജയ് കൊത്തിയാല്‍ എന്നിവരെ കൂടാതെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി എ എ പി നേതാക്കള്‍ അടുത്തിടെ പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക് ഒഴുകുകയാണ്. ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് ആം ആദ്മി നേതാക്കള്‍ ജൂണ്‍ 11 ന് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

  3

  ആം ആദ്മി പാര്‍ട്ടിയുടെ രജീന്ദര്‍ നഗര്‍ സംഘടനാ സെക്രട്ടറിയും ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായ മംമ്താ കൊച്ചാര്‍, മുന്‍ എം എല്‍ എ വിജേന്ദര്‍ ഗാര്‍ഗ്, ജ്യേഷ്ഠന്‍ വിനോദ് ഗാര്‍ഗ്, ഡല്‍ഹി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (ഡിസിപിസിആര്‍) മുന്‍ അംഗം സോണിയ സച്ദേവ എന്നിവരും കൂറുമാറിയ എട്ടുപേരില്‍ ഉള്‍പ്പെടുന്നു.

  4

  ഏപ്രില്‍ എട്ടിന് ഹിമാചല്‍ പ്രദേശ് എ എ പി അധ്യക്ഷന്‍ അനുപ് കേസരി, ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, ഉന ജില്ലാ മേധാവി ഇഖ്ബാല്‍ സിങ് എന്നിവരെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. മാണ്ഡിയില്‍ നടന്ന റാലിയിലും റോഡ്ഷോയിലും സംസ്ഥാന പാര്‍ട്ടി പ്രവര്‍ത്തകരെ അരവിന്ദ് കെജ്രിവാള്‍ അവഗണിച്ചപ്പോള്‍ തങ്ങളുടെ ആത്മാഭിമാനത്തിന് മുറിവേറ്റു എന്ന് അവര്‍ പറഞ്ഞിരുന്നു.

  5

  ഇതിന് പിന്നാലെയാണ് എഎപിയുടെ സംസ്ഥാന മഹിളാ മോര്‍ച്ച മേധാവിയും മറ്റ് ഭാരവാഹികളും ബി ജെ പിയില്‍ ചേര്‍ന്നത്. അതേ മാസം, നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക് ചാടിയതിനെത്തുടര്‍ന്ന് എ എ പി ഹിമാചല്‍ പ്രദേശ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. ഇതിനിടെ ഏപ്രിലില്‍, അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്ത് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ, പാര്‍ട്ടിയില്‍ നിന്നുള്ള 150 ഓളം നേതാക്കളും പ്രവര്‍ത്തകരും ബി ജെ പിയില്‍ ചേര്‍ന്നു.

  6

  അതിനുമുമ്പ്, സൂറത്തില്‍ നിന്നുള്ള അഞ്ച് എ എ പി കൗണ്‍സിലര്‍മാര്‍, വിപുല്‍ മൊവാലിയ, ഭാവ്ന സോളങ്കി, റുത ദുധാതാര, മനീഷ കുകാഡിയ, ജ്യോതികബെന്‍ ലതിയ എന്നിവര്‍ ഫെബ്രുവരിയില്‍ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. എന്നിരുന്നാലും, മാര്‍ച്ചില്‍ മനീഷ കുകാഡിയയും ഭര്‍ത്താവ് ജഗദീഷ് കുകാഡിയയും ആം ആദ്മി പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയിരുന്നു.

  പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

  English summary
  big setback for Aam Aadmi Patry, Mass exodus of leaders to BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X