വിജയ്ക്ക് വന്‍ തിരിച്ചടി; പിന്തുണ പിന്‍വലിച്ച് ജെഎംഎംകെ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതം
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി. ഡിഎംകെ, അണ്ണാഡിഎംകെ സഖ്യങ്ങള്‍ക്ക് പുറമെ ഇത്തവണ വിജയ് നയിക്കുന്ന ടിവികെയും മല്‍സരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ത്രികോണ മല്‍സരത്തിനാണ് ആദ്യമായി തമിഴ്‌നാട് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വിജയുടെ സ്ഥാനാര്‍ഥിത്വം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് ഡിഎംകെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
വിജയ് നയിക്കുന്ന തമിഴക വെട്രി കഴക (ടിവികെ) ത്തിന് പ്രധാന പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചിട്ടില്ല. ഇതുവരെ ലഭിച്ചത് ഒരു പാര്‍ട്ടിയുടെ പിന്തുണയാണ്, ജെഎംഎംകെ. എന്നാല്‍ ഇപ്പോള്‍ അവര്‍ ടിവികെക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെഎംഎംകെയുടെ നീക്കം. കഴിഞ്ഞ എട്ട് മാസമായി ടിവികെയുടെ പ്രവര്‍ത്തനം അവലോകനം ചെയ്താണ് ഇപ്പോള്‍ തീരുമാനം എടുത്തത് എന്ന് ജെഎംഎംകെ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷം എഐഎഡിഎംകെയെ പിന്തുണച്ച കക്ഷിയാണ് ജെഎംഎംകെ. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിജയ് നയിക്കുന്ന ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം അവര്‍ പിന്‍വലിച്ചു. പകരം ഡിഎംകെയെ പിന്തുണയ്ക്കാനും തീരുമാനിച്ചു. മല്‍സരിക്കാന്‍ അവസരം നല്‍കണം എന്ന് ഡിഎംകെയോട് ജെഎംഎംകെ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് മാസമായി ടിവികെയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അവരുടെ പ്രവര്‍ത്തന രീതി മനസിലാക്കിയതോടെയാണ് പിന്മാറ്റം. കരൂരിലെ ദുരന്തത്തിന് ഇരകളായവരെ വിജയ് നേരിട്ട് സന്ദര്‍ശിക്കുക പോലും ചെയ്തില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ പിന്തുണയ്ക്കും. മല്‍സരിക്കന്‍ അവസരം നല്‍കണം എന്ന് ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.- ജെഎംഎംകെ സ്ഥാപകന്‍ എംഎഫ് തമീം പറഞ്ഞു.
വിജയ് സാന്നിധ്യം അറിയിക്കും എന്ന് പുതിയ സര്‍വ്വെ
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) മാറുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ പാരാവീലിന്റെ പുതിയ സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാർട്ടിയായി TVK വളരുമെന്ന് സർവേ പ്രവചിക്കുന്നു. ടിവികെക്ക് 13.6% വോട്ട് ഷെയറാണ് പാരാവീൽ പ്രവചിക്കുന്നത്. പ്രബല കക്ഷികളായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും പിന്നിലായിരിക്കും TVK-യുടെ സ്ഥാനം.
234 നിയമസഭാ മണ്ഡലങ്ങളിലായി 70.2 ലക്ഷത്തിലധികം വോട്ടർമാരെ ഉൾപ്പെടുത്തി നടത്തിയ ഈ ബൂത്ത് തല അഭിപ്രായ സർവേ പ്രകാരം, ഡിഎംകെ 41.5% വോട്ടുകളോടെ മുന്നിലെത്തും. എഐഎഡിഎംകെ 36.2% വോട്ടുകളുമായി രണ്ടാം സ്ഥാനത്തും, തമിഴക വെട്രി കഴകം 13.6% വോട്ടോടെ മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് പ്രവചനം. എൻടികെ 7.9% വോട്ട് നേടുമെന്നും സർവേ പറയുന്നു.
ചെന്നൈയിൽ യുവ വോട്ടർമാർക്കിടയിലും ആദ്യമായി വോട്ട് ചെയ്യുന്നവർക്കിടയിലും TVK-ക്ക് വലിയ സ്വാധീനം നേടാൻ കഴിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പല നഗരപ്രദേശങ്ങളിലും എഐഎഡിഎംകെയെ മറികടന്ന് TVK രണ്ടാം സ്ഥാനത്തെത്തിയതായും സർവേ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications