കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ വന്‍ ബാങ്ക് കൊള്ള, ജീവനക്കാരെ കെട്ടിയിട്ട് പട്ടാപ്പകല്‍ മോഷ്ടിച്ചത് 20 കോടി രൂപ!

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ നഗരത്തില്‍ വന്‍ ബാങ്ക് കൊള്ള. ജീവനക്കാരെ കെട്ടിയിട്ട് 20 കോടി രൂപയും ആഭരണങ്ങളുമാണ് പട്ടാപ്പകല്‍ കവര്‍ച്ചാ സംഘം കവര്‍ന്നത്. ബാങ്ക് ജീവനക്കാരന്റെ നേതൃത്വത്തിലാണ് കൊള്ള നടത്തിയത്. ചെന്നൈയിലെ ഫെഡ് ബാങ്ക് (ഫെഡറല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനം) അരുമ്പാക്കം ശാഖയിലാണ് കവര്‍ച്ച നടത്തിയത്.

സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടതിന് ശേഷം ആയിരുന്നു കവര്‍ച്ച. സായുധരായ കൊള്ളക്കാര്‍ ബാങ്കില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും കോടിക്കണക്കിന് രൂപയുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

RR

കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മീഷണറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് മൂന്നംഗ സംഘം ബാങ്കില്‍ കയറി ജീവനക്കാരെ കെട്ടിയിട്ട് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചത്.

അതിജീവിതക്കൊപ്പമല്ല, സത്യത്തിനൊപ്പം എന്നല്ലേ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്, കേരളം മാറിത്തുടങ്ങി'; രാഹുല്‍ ഈശ്വര്‍അതിജീവിതക്കൊപ്പമല്ല, സത്യത്തിനൊപ്പം എന്നല്ലേ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്, കേരളം മാറിത്തുടങ്ങി'; രാഹുല്‍ ഈശ്വര്‍

കവര്‍ച്ചക്കാരെ പിടികൂടാനായി 4 പ്രത്യേക അന്വേഷണ സേന രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്പെഷ്യല്‍ ഫോഴ്സ് പോലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അന്‍ബു, ഡെപ്യൂട്ടി കമ്മീഷണര്‍ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ബാങ്കില്‍ എത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

സ്നിഫര്‍ നായയുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാങ്കിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കവര്‍ച്ച നടന്ന വിവരം ജനങ്ങളില്‍ പരന്നതോടെ ആഭരണങ്ങളും പണവും ബാങ്കില്‍ സൂക്ഷിച്ച ഇടപാടുകാര്‍ ബാങ്കിനു മുന്നില്‍ തടിച്ചുകൂടി. തല്‍ഫലമായി, ബാങ്കിന് മുന്നില്‍ വലിയ ജനക്കൂട്ടവും ഉണ്ടായി.

'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര

മുന്‍ ജീവനക്കാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് കവര്‍ച്ച നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയില്‍ പട്ടാപ്പകല്‍ നടന്ന ബാങ്ക് കവര്‍ച്ച ജനങ്ങളില്‍ വലിയ ഞെട്ടലും പരിഭ്രാന്തിയും സൃഷ്ടിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Big shocker from chennai, former employee robbed Rs 20 crore from chennai fed bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X