ബിജെപിക്ക് ഞെട്ടിക്കുന്ന വിജയം; തകര്‍ന്നടിഞ്ഞ് എസ്പി, നിയമസഭയിലും ആവര്‍ത്തിക്കുമെന്ന് നേതാക്കള്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. 75 ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 67ലും ബിജെപി ജയിച്ചു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് വെറും ആറ് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. 2016ല്‍ ഇതേ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60 സീറ്റില്‍ ജയിച്ചിരുന്നു എസ്പി. അന്ന് ബിജെപിയാണ് തകര്‍ന്നടിഞ്ഞത്.
പക്ഷേ, 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്. 403 സീറ്റില്‍ 300ലധികം സീറ്റ് നേടി ബിജെപി അന്ന് സംസ്ഥാന ഭരണം പിടിച്ചു. പാര്‍ലമെന്റ് അംഗമായിരുന്ന യോഗി ആദിത്യനാഥിനെ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയാക്കുകയും ചെയ്തു. വിശദവിവരങ്ങള്‍ ഇങ്ങനെ...

അഞ്ച് വര്‍ഷം തികയാനിരിക്കെ യുപിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബിജെപി മികച്ച വിജയം നേടി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും നിയമസഭാ തിരഞ്ഞെടപ്പ് ഫലവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട എന്ന് എസ്പി നേതാക്കള്‍ പറയുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങള്‍ മാത്രമാണ് പ്രതിഫലിക്കുകയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകുമെന്നും എസ്പി നേതാക്കള്‍ പ്രതികരിച്ചു. 2012-17 കാലത്തുണ്ടായ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ അവര്‍ നിരത്തുകയും ചെയ്യുന്നു.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് മാധ്യമങ്ങളോട പറഞ്ഞു. അതേസമയം, അലാഹാബാദില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് എസ്പി പ്രവര്‍ത്തികര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ് ബലമായി ഇവരെ അറസ്റ്റ് ചെയ്തുനീക്കി.
Recommended Video

യുപിയില്‍ 3000ത്തോളം ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ട്. ഇപ്പോള്‍ നടന്നത് 75 ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. 25 ബിജെപി പ്രതിനിധികളും ഒരു എസ്പിയുടെ പ്രതിനിധിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മായാവതിയുടെ ബിഎസ്പി തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. 2016ല്‍ എസ്പിയുടെ 30 ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് അഖിലേഷ് യാദവ് ആയിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.












Click it and Unblock the Notifications