റിയാലിറ്റി ഷോയില്‍ നിന്നും നടി പുറത്ത്, ആരാധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുംബൈ: റിയാലിറ്റി ഷോയില്‍ നിന്നും ഇഷ്ടനടി പുറത്തായ സങ്കടം സഹിക്കാനാകാതെ ആരാധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ നിന്നും ടി വി നടിയായ ദിഗംഗന സൂര്യവാന്‍ഷി പുറത്തായ സങ്കടം സഹിക്കാനാകാതെയാണ് ആരാധികയായ ആലിയ ഖാന് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ് ആരാധിക ഇപ്പോള്‍. നടി ദിഗംഗന സൂര്യവാന്‍ഷി തന്നെയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ഈ വിവരം പുറത്തറിയിച്ചത്. ആലിയ ഖാന് വേണ്ടി പ്രാര്‍ഥിക്കണമെന്നും ദിഗംഗന സൂര്യവാന്‍ഷി പറഞ്ഞു. നാടകീയ സംഭവ പരമ്പരകള്‍ അരങ്ങേറിയത് ഇങ്ങനെ, കാണൂ...

ദിഗംഗന ഷോയിലെ കുട്ടി
ബിഗ് ബോസിന്റെ ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്ഥിയാണ് 17 കാരിയായ ദിഗംഗന സൂര്യവാന്‍ഷി.

പറഞ്ഞത് ഇങ്ങനെ
ബിഗ് ബോസില്‍ നിന്നും പുറത്തുപോകുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂ എന്നാണ് ദിഗംഗന പുറത്തായതിന് ശേഷം പറഞ്ഞത്. വീട്ടുകാരെ പിരിഞ്ഞിരിക്കാന്‍ വയ്യ എന്നതാണ് കാരണമായി നടി പറഞ്ഞത്.

സങ്കടവുമുണ്ട്
ഒന്നാം ദിവസം മുതല്‍ വോട്ട് ചെയ്ത ആരാധകരെ ഓര്‍ത്ത് നടിക്ക് വിഷമവും തോന്നാതിരുന്നില്ല. നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ആരാധിക ആശുപത്രിയില്‍
മിസ് മാലിനി എന്ന വെബ്സൈറ്റിനോട് സംസാരിക്കവേയാണ് ആലിയ എന്ന ആരാധിക ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായ വിവരം ദിഗംഗന സൂര്യവാന്‍ഷി പുറത്ത് വിട്ടത്. പിന്നീട് ട്വിറ്ററിലും നടി ഇത് പറഞ്ഞു.

ബിഗ് ബോസ് 9ലെത്തി
ബോളിവുഡ് താരം സല്മാന് ഖാനാണ് ബിഗ് ബോസിന്റെ അവതാരകന്. ഒമ്പതാം സീസണാണ് ഇത്. കളേഴ്സ് ടിവിയിലാണ് പ്രോഗ്രാം

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications