'നിങ്ങളുടെ മാറിടം വലുതല്ല, മസാജ് ചെയ്യണം'; സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം, നടിയുടെ വെളിപ്പെടുത്തല്‍
മുംബൈ: സംവിധായകനും നടനും ബിഗ് ബോസ് സീസണ് 16 മത്സരാര്‍ത്ഥിയുമായ സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം. നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മുന്നോട്ട് വന്ന ഏറ്റവും ഒടുവിലത്തെ താരം.
നേരത്തെ നടിമാരായ ഷെര്‍ലിന്‍ ചോപ്ര, കനിഷ്ക സോണി, റാണി ചാറ്റര്‍ജി എന്നിവരും സാജിദ് ഖാനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷീല പ്രിയ സേത്തിയും സാജിദ് ഖാനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഏകദേശം 14 വര്‍ഷം മുമ്പ് താന്‍ സാജിദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും അന്ന് തന്നോട് മോശമായി പെരുമാറി എന്നുമാണ് ഷീല പ്രിയ സേത്തി പറയുന്നത്. ഷീല പ്രിയ സേത്തിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... 2008 ലാണ് സംവിധായകന് സാജിദ് ഖാനെ ഞാന്‍ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റില്‍ എന്നെ അഭിനയിപ്പിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ ചില പെരുമാറ്റങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഏകദേശം അഞ്ച് മിനിറ്റ് തുടര്‍ച്ചയായി അദ്ദേഹം എന്റെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ സ്തനങ്ങള്‍ ബോളിവുഡിന് വേണ്ടത്ര വലുപ്പമില്ലാത്തതാണ് എന്നും മാറിടം വലുതാക്കാന്‍ ശസ്ത്രക്രിയ നടത്തണം എന്നും സാജിദ് ഖാന് പറഞ്ഞു.

എന്റെ സ്തനങ്ങള്‍ വലുതാക്കാന്‍ കുറച്ച് എണ്ണകള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാറിടം ദിവസവും മസാജ് ചെയ്യണം എന്നും അപ്പോള്‍ മാത്രമെ തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിക്കൂ എന്നുമായിരുന്നു സാജിദ് ഖാന് എന്നോട് പറഞ്ഞത്, എന്നായിരുന്നു ഷീല പ്രിയ സേത്തി പറഞ്ഞത്. ഇതാദ്യമായല്ല സാജിദ് ഖാനെതിരെ പരാതിയുമായി നടിമാര്‍ മുന്നോട്ടുവരുന്നത്.

സാജിദ് ഖാന് അദ്ദേഹത്തിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഷെര്‍ലിന്‍ ചോപ്ര പറഞ്ഞത്. 2005 ലായിരുന്നു സംഭവം. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനും ഒരു നല്ല സിനിമ ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ അയാളുടെ പെരുമാറ്റം അങ്ങേയറ്റം വൃത്തികെട്ടതായിരുന്നു എന്നായിരുന്നു ഷെര്‍ലിന്‍ ചോപ്ര പറഞ്ഞത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications