''ജോജു ഇന്ത്യയും സാഗറും ജുനൈസും പാകിസ്ഥാനും ആണെങ്കിൽ.. ചരിത്രപരമായ മണ്ടത്തരമെന്ന് ഭാവി തലമുറ പറയും...''
അമേരിക്ക ഇടപെട്ടു ഇന്ത്യ പാകിസ്ഥാൻ പ്രശ്നം അവസാനിപ്പിച്ചു എന്ന വാർത്ത വരുമ്പോൾ ഏതൊരു ദേശ സ്നേഹിക്കും ഉണ്ടാവുന്ന വൈകാരിക ദേഷ്യമാണ് ഞാനും പ്രകടിപ്പിച്ചത്... കാര്യങ്ങൾ ഒന്നും വ്യക്തമാക്കാതെ വിദേശ കാര്യാ സെക്രട്ടറി വെടി നിർത്തൽ ധാരണ ആയെന്ന് പറയുമ്പോൾ ആത്മാഭിമാനം ഉള്ള ഏതൊരു ഭാരതീയനും ഉന്നയിക്കാവുന്ന ചോദ്യങ്ങൾ ആണ് ഞാനും ഉന്നയിച്ചത്.. നിങ്ങൾക്ക് മനസിലാകാൻ ലളിതമായി ഉദാഹരണ സഹിതം പറയാം.
രാഷ്ട്രീയ കൊലപാതകം നടക്കുമ്പോൾ കൊല ചെയ്യുന്നവരെ പിടിക്കാതെ പാർട്ടി കൊടുക്കുന്ന പ്രതികളെ പിടിച്ചിട്ട് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് നീതി കൊടുത്തു എന്ന പോലീസിന്റെ നയം മാറിയത് ചന്ദ്ര ശേഖരൻ വധത്തിൽ തിരുവഞ്ചൂർ സ്വീകരിച്ച ധീരമായ നിലപാടിന് ശേഷമാണു.. ഭരണാധികാരി ബഹുമാനം അർഹിക്കുന്നത് അവരുടെ നിലപാട് മൂലമാണ്...
ഇനി കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയിലെ ഒരുത്തനെ മറ്റൊരുത്തൻ തൊട്ടാൽ അല്ലെങ്കിൽ rss ന്റെ ഒരു പ്രവർത്തകനെ മറ്റൊരുത്തൻ തൊട്ടാൽ തൊടുന്നവനെ പാർട്ടി തീർക്കും... അവർ ലാഭ നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാറില്ല.. കമ്മ്യൂണിസ്റ് പാർട്ടിയും.. RSS യും അവരുടെ ആത്മാഭിമാനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുത്തു.. അത് കൊണ്ട് തന്നെ ഈ രണ്ട് രാഷ്ട്രീയ പാർട്ടിയുടെയും അണികൾക്ക് അഭിമാനവും ധൈര്യവും ഉണ്ടായി...

അതെ സമയം ആർക്കും കയറി അടിക്കാവുന്ന പാർട്ടിയായി കോൺഗ്രസ്സ് മാറിയത് ഈ ലാഭ നഷ്ട ചിന്ത കൊണ്ടാണ്.. കെ സുധാകരൻ മാത്രമായിരുന്നു ഇതിനൊരു അപവാദം.. അദ്ദേഹം പാർട്ടിയേയും അണികളെയും സംരക്ഷിച്ചു.. അടിച്ചവനെ തിരിച്ചടിക്കാനും അണികൾക്ക് ആത്മവിശ്വാസം കൊടുക്കാനും സുധാകരന് കഴിഞ്ഞത് കൊണ്ടാണ് കണ്ണൂരിൽ കോൺഗ്രസ്സ് നില നിന്ന് പോയത്..
ഗുജറാത്തിലെ ട്രെയിനിൽ തീ പിടിച്ചു കർ സേവകർ കൊല്ലപ്പെട്ടപ്പോൾ ലാഭ നഷ്ടങ്ങൾ നോക്കിയാണോ അവർ പ്രതികരിച്ചത്.. അല്ലെങ്കിൽ ഭാരതീയരായ ഒന്നുമറിയാത്ത മുസ്ലിങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ ഇന്നത്തെ ഈ ന്യായീകരണം നിങ്ങൾ നിരത്തുമോ...
തീ കത്തിച്ചവരെ കണ്ടെത്തി അവരെ മാത്രം ഇല്ലാതാക്കിയാൽ മതിയായിരുന്നല്ലോ...? കലാപത്തിൽ 200 ഓളം ഹിന്ദുക്കളും കൊല്ലപ്പെട്ടില്ലേ.. അപ്പോൾ നിങ്ങൾ ചിന്തിച്ചത് ഹിന്ദുവിന്റെ ആത്മാഭിമാനം മാത്രം..
ഞാൻ ഇത് പറഞ്ഞത് നിലവിൽ രാജ്യത്തിന്റെ ഭാവിയെ കരുതി മോദി എടുത്ത തീരുമാനം മഹത്തരമാണ് എന്നും യുദ്ധം ചെയ്താൽ നമ്മൾ സാമ്പത്തികമായി പിന്നോട്ട് പോകും എന്ന ന്യായങ്ങൾ നിരത്തുന്നവരോട് മാത്രമാണ്..
ഇനി എന്റെ ചോദ്യങ്ങൾ.
1. 27 പേരെ ഭാരത മണ്ണിലിട്ട് കൊന്ന ഭീകര വാദികളിൽ ഒരാളെ എങ്കിലും നമ്മൾ കൊന്നോ..?
2. നാളെയിൽ പാകിസ്ഥാൻ നമ്മളെ ആക്രമിക്കില്ല നമ്മുടെ സഹോദരങ്ങൾക്ക് സമാധാനമായി അതിർത്തിയിൽ കഴിയാം എന്ന ഉറപ്പ് എന്ത് ധാരണയിലൂടെ നമ്മൾ നേടി..?
3. സിന്ധു ജല കരാറിൽ നമ്മൾ ഉറച്ചു നിൽക്കുമോ... വെള്ളം കിട്ടാതെ വന്നാൽ അവന്റെ കൈയിൽ ആറ്റം ബോംബ് ഉണ്ടെന്ന് പേടിച്ചു അമേരിക്ക ഇടപെട്ടാൽ വീണ്ടും നിലപാട് മാറ്റുമോ..?
4. വെടി നിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചാൽ നമ്മൾ യുദ്ധം തുടങ്ങുമോ?
അങ്ങനെ തുടങ്ങിയാൽ നമുക്ക് ഉണ്ടാകുന്ന നഷ്ട കണക് മോദിയെ ബോധ്യപ്പെടുത്തി യുദ്ധത്തിൽ നിന്നും മോദിയെ തടയാൻ ജനം tv യും സോഷ്യൽ മീഡിയ സംഘികളും ഉണ്ടാവുമല്ലോ...?
പണി സിനിമ കണ്ട് കാണും എന്ന് വിശ്വസിക്കുന്നു... അതിൽ ജോജുവിന്റെ (ഗിരി) ഭാര്യയെ കയറി പിടിച്ച സാഗറും (ഡോൺ സെബാസ്റ്റ്യൻ) ജുനൈസും... ജോജു രണ്ടടി കൊടുത്തു അവന്മാരെ ഒഴിവാക്കാൻ നോക്കി.. ഫലം എന്താ അയാളുടെ ഭാര്യയെ അവന്മാർ ബലാത്സംഗം ചെയ്തു.. അമ്മയെ കൊന്നു.. കൂട്ടുകാരെ കൊന്നു.. എല്ലാം നഷ്ടപെട്ടപ്പോൾ ജോജു അവരെ തട്ടി... ഇത് ആദ്യം ചെയ്തിരുന്നെങ്കിൽ റിമാൻഡിൽ കിടന്നിട്ട് സ്വാധീനം ഉപയോഗിച്ച് പുറത്തിറങ്ങി കുടുംബത്തോടെ സന്തോഷപൂർവ്വം കഴിയാമായിരുന്നു....
താൽകാലിക നഷ്ടവും മനോഹരവുമായി ഭാവി.. ജോജു ഇന്ത്യയും സാഗറും ജുനൈസും പാകിസ്ഥാനും ആണെന്ന് ചിന്തിക്കുക... ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ബോധമില്ലാത്ത ഭീകര രാഷ്ട്രം ഇന്ത്യയെ ഇനിയും മുറിവേൽപ്പിക്കും നിലവിൽ അവന്റെ ഭീകര കേന്ദ്രങ്ങൾ തകർത്തു.. കാശുണ്ടെങ്കിൽ അതിനേക്കാൾ വലുത് അവൻ ഒരു മാസം കൊണ്ട് പണിയും.. ഇല്ലാതാക്കിയ രക്ത സാക്ഷികളുടെ ചോര കൊണ്ട് ആയിരം തീവ്രവാദികളെ വരും നാളിൽ അവൻ സൃഷ്ടിക്കും..
ഇന്ത്യയെ ഇല്ലാതാക്കാനുള്ള എല്ലാ ഊർജവും ഇന്ത്യ തന്നെ അവന് സമ്മാനിച്ച ദുരന്തത്തിൽ നിന്നും അവൻ ആർജിക്കും.. ഭാവിയിൽ അമേരിക്കയ്ക്ക് മറ്റൊരു പ്രസിഡന്റ് വരും.. അയാൾ വളർന്നു വരുന്ന ഇന്ത്യയ്ക്ക് ഒപ്പം നിൽക്കണം എന്നില്ല.. ഇന്നത്തെ നശിച്ച പാകിസ്ഥാൻ ആവണമേന്നില്ല ഭാവിയിലെ പാകിസ്ഥാൻ.. പാകിസ്ഥാനെ ഇല്ലാതാക്കി ലോകത്തിനു മുന്നിൽ സൂപ്പർ പവറായി തല ഉയർത്തി നിൽക്കാൻ കഴിയുമായിരുന്ന സാഹചര്യം ഇല്ലാതാക്കി ഇന്ത്യ എടുത്ത തീരുമാനം ചരിത്രപരമായ മണ്ടത്തരം ആയി ഭാവി തലമുറ പറയും...












Click it and Unblock the Notifications