കോൺഗ്രസിന് ബൂസ്റ്റ്; ബിഗ് ബോസ് താരം കാമിയ പാർട്ടിയിലേക്ക്? നടിയുടെ പ്രതികരണം
ദില്ലി; രാഷ്ട്രീയത്തിൽ കലാകാരൻമാർ ഭാഗ്യം പരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ചിലർ ശോഭിക്കും,ചിലർ വന്ന വഴി മടങ്ങി പോയിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു താരം കൂടി രാഷ്ട്രീയത്തിൽ തന്റെ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ബിഗ് ബോസ് ഹിന്ദി സീസൺ 7 മത്സരാർത്ഥിയും ടിവി താരവുമായ കാമിയ പഞ്ചാബി. സാമൂഹ്യ വിഷയങ്ങളിൽ നിരന്തരം പ്രതികരിക്കാറുള്ള കാമിയ കോൺഗ്രസിൽ ചേരും. പാർട്ടി നേതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോൺഗ്രസ് നേതാവ് ആദിത്യ ഗോ സ്വാമിയാണ് കാമിയയുടെ കോണ‍്ഗ്രസ് പ്രവേശനത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. പ്രശസ്ത ടെലിവിഷൻ നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ കാമ്യ കോൺഗ്രസിൽ ചേരും. സാമൂഹിക വിഷയങ്ങളിൽ ശക്തമായി ഇടപെടാറുള്ള അവർ ശ്രീ രാഹുൽ ഗാന്ധിയെയും ശ്രീമതി പ്രിയങ്ക ഗാന്ധിയെയും സജീവമായി പിന്തുണയ്ക്കുന്നു, ആദിത്യ ട്വീറ്റിൽ പറഞ്ഞു.

തൊട്ട് പിന്നാലെ ആദിത്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ട് നടി രംഗത്തെത്തി. അതേസമയം എന്ന് കോൺഗ്രസിൽ ചേരുമെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും താരം ഇതുവരെ നടത്തിയിട്ടില്ല. ബിജെപിക്കെതിരെ നിരന്തരം രൂക്ഷമായ വിമർശനം നടത്തിയിട്ടുള്ള താരമാണ് കാമ്യ. ഉത്തർപ്രദേശിൽ ലഖിംപൂർ സംഭവത്തിൽ ഉൾപ്പെടെ ബി ജെ പിക്കെതിരെ കാമ്യ രംഗത്തെത്തിയിരുന്നു.

ലഖിംപൂരിലെ പ്രിയങ്കയുടേയും രാഹുലിന്റേയും ഇടപെടലിനെ പുകഴത്തിയും കാമ്യ പ്രതികരിച്ചിരുന്നു. പ്രിയങ്ക കസ്റ്റഡിയിൽ നിന്നും മോചിക്കപ്പെട്ടതിന് പിന്നാലെ സത്യം ജയിച്ചു എന്നായിരുന്നു കാമ്യ ട്വീറ്റ് ചെയ്തത്. അതേസമയം തന്റെ രാഷ്ട്രീയ പ്രവേശനം ഒരിക്കലും പണത്തിനും പദവിക്കും വേണ്ടിയല്ലെന്ന് കാമ്യ പ്രതികരിച്ചു.

രാജ്യത്തെ സേവിക്കണം, സ്ത്രീകളുടെ ഉന്നമനമാണ് തന്റെ ലക്ഷ്യം. ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് വേണ്ടി ഞാൻ ശക്തമായി പ്രവർത്തിക്കും. നേരത്തേ താനും ഗാർഹിക പീഡനത്തിന് ഇരയായ വ്യക്തിയാണ്, കാമ്യ പറഞ്ഞു. തമാശയ്ക്കല്ല രാഷ്ട്രീയത്തിൽ ചേരുന്നത്. ഞാൻ വ്യക്തമായ ഗൃഹപാഠം ചെയ്തിരുന്നു. അധികാരത്തോട് തനിക്ക് ഒരിക്കലും ആർത്തിയില്ല. തനിക്ക് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കണം, കാമ്യ വ്യക്തമാക്കി.

നിലനിൽ അഭിനയത്തോടൊപ്പം രാഷ്ട്രീയവും കൊണ്ടുപോകാനാണ് താൻ ലക്ഷ്യം വെയ്ക്കുന്നത്. ആവശ്യമെങ്കിൽ മുഴുവൻ സമയ രാഷ്ട്രീയക്കാരിയാകാൻ താൻ ഒരുക്കമാണ്. എന്റെ പ്രവൃത്തികളിലൂടെയാകും ഞാൻ എന്റെ നിലപാടുകൾ പ്രാവർത്തികമാക്കുക, കാമ്യ പറഞ്ഞു.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications