കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ താരവും മുന്‍ ഐപിഎസ് ഓഫീസറും കോണ്‍ഗ്രസിലേക്ക്: നിരവധി നേതാക്കളുമായി ചര്‍ച്ച

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ വലിയൊരു തിരിച്ച് വരവിന്‍റെ പാതയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ ആത്മവിശ്വാസമാണ് ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി എത്തിയതാണ്.

പുതിയ പിസിസി പ്രസിഡന്‍റിനൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പടേയുള്ള വര്‍ക്കിങ് പ്രസിഡന്റുമാരേയും പാര്‍ട്ടി നിയോഗിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അതിശക്തമായ തിരിച്ച് വരുന്നുവെന്ന സൂചനകള്‍ ശക്തമായതോടെ നിരവധി പേരാണ് ഇതിനോടകം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

രേവന്ത് റെഡ്ഡി

ജനകീയരായ നേതാക്കളേയും വ്യക്തികളേയും കോണ്‍ഗ്രസില്‍ എത്തിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് പിസിസി അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിനായി അദ്ദേഹം പ്രത്യേക സമിതിക്ക് തന്നെ രൂപം കൊടുക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല, ജനപിന്തുണയുള്ള താരങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരയെല്ലാം അദ്ദേഹം കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നുണ്ട്. അതില്‍ ഏറ്റവും സുപ്രധനമായ ചില പേരുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. മുന്‍ ഐപിഎസ് ഓഫീസര്‍, സിനിമ സെലിബ്രിറ്റി താരങ്ങള്‍ എന്നിവരുള്‍പ്പടേയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്.

ഐപിഎസ് ഓഫീസര്‍

മുൻ ഐ‌പി‌എസ് ഓഫീസർ ആർ‌എസ് പ്രവീൺ കുമാറാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായിരിക്കുന്നത്. ഇദ്ദേഹത്തെ കോണ്‍ഗ്രസ് പരസ്യമായി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ് ബോസ് ഫെയിം

ജനപ്രിയ തെലുങ്ക് ടിവി അവതാരകയും തെലുങ്ക് ബിഗ് ബോസ് -1 ഫെയിം കാതി കാർത്തികയും കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രചാരണ സമിതി ചെയർമാൻ മധു യാഷ്കി ഗൗഡിനെ സന്ദർശിച്ച് കോൺഗ്രസിൽ ചേരാനും തെലങ്കാനയിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍

മധു യാഷ്കി ഗൗഡ് താരത്തെ കോൺഗ്രസിൽ ചേരാൻ ക്ഷണിച്ചോതെട എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്ന് താരം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി രാഷ്ട്രീയ രംഗവുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് കാതി കാത്തി. 2020 നവംബറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡബ്ബാക്ക് അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകുയം ചെയ്തു.

വലിയ മുന്നേറ്റം

തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും ടിആര്‍എസ്, കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഇടക്കാലത്ത് ബിജെപിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് സ്വതന്ത്ര നിലപാട് മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യോജിച്ച് പോവാന്‍ താരം തീരുമാനിച്ചത്.

ചെറുമകള്‍

മുതിർന്ന ടി‌ആർ‌എസ് നേതാവും തെലങ്കാന ലെജിസ്ലേറ്റീവ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുമായ പത്മ റാവു ഗൗഡിന്റെ ചെറുമകളാണെങ്കിലും ടി‌ആർ‌എസിൽ ചേരാൻ താല്‍പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കാതി കാര്‍ത്തികയെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ടിആര്‍എസിന് വലിയ തിരിച്ചടിയായേക്കും.

മറ്റുള്ളവര്‍

ടി‌ജെ‌എസ് പ്രസിഡന്റ് എം കോടന്ദരം, തെലങ്കാന ഇൻ‌ടി പാർട്ടി പ്രസിഡന്റ് ചെരുക്കു സുധാകർ, ബല്ലാദീർ ഗദർ, വിമലക്ക തുടങ്ങിയ നേതാക്കളുമായുള്ള ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രേവന്ത് റെഡ്ഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
Bigg Boss fame Kathi Karthika joins Congress: Talks with leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X