Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ പേരും അവരുടെ തൊപ്പിയുമാണോ പ്രശ്നം'; എയർപോർട്ടിൽ വെച്ച് ദുരനുഭവം, വീഡിയോയുമായി ബിഗ് ബോസ് താരം

ചെന്നൈ: കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടിയും ബിഗ് ബോസ് താരവുമായ സനം ഷെട്ടി. ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ തന്നേയും ഒപ്പമുണ്ടായിരുന്ന രണ്ട് മുസ്ലീം സമുദായത്തിൽ നിന്നുള്ളവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കിയെന്നാണ് നടിയുടെ ആരോപണം. തന്റെ പേരും അവര്‍ ധരിച്ചിരുന്ന തൊപ്പിയുമാണോ വിവേചനത്തിന് കാരണമായതതെന്നും നടി ചോദിച്ചു.

ജനവരി 15 നാണ് സനം കോയമ്പത്തൂരിൽ നിന്നും ചെന്നൈയിലേക്ക് വിമാനം കയറിയത്. ദുരനുഭവത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെ നടി വിശദീകരിച്ചു.

ഫ്ളൈറ്റിൽ കയറുന്നതിന് മുൻപ് പരിശോധന


നടിയുടെ വാക്കിലേക്ക് 'ഇപ്പോഴാണ് ചെന്നൈയിൽ എത്തിയത്. കൊയമ്പത്തൂർ-ചെന്നൈ ഫ്ലെറ്റിനാണ് വന്നത്.വളരെ വേദനിപ്പിച്ചൊരു സംഭവമാണ് കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് നടന്നത്. എന്നാൽ ഇത് നിങ്ങളുമായി പങ്കുവെയ്ക്കണമെന്ന് തോന്നിയതിനാലാണ് പങ്കുവെയ്ക്കുന്നത്. പരിശോധനയെന്ന പേരിൽ ഫ്ളൈറ്റ് കേറുന്നതിന് മുൻപ് എന്റെ ബാഗും രണ്ട് മുസ്ലീം യുവാക്കളുടെ ബാഗും പരിശോധനയ്ക്ക് വിധേയമാക്കി'

അവർ രണ്ട് പേരും തൊപ്പി ധരിച്ചിട്ടുണ്ടായിരുന്നു

'അവർ രണ്ട് പേരും തൊപ്പി ധരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളുടെ മൂന്ന് പേരുടേയും ബാഗ് സൈഡിലേക്ക് മാറ്റി വെച്ച് പൂർണമായും പരിശോധിച്ചു. അപ്പോൾ തന്നെ എനിക്ക് വല്ലാതെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്തിനാണ് ചെക്ക് ചെയ്തത് എന്ന് ചോദിച്ചപ്പോൾ സാധാരണ പരിശോധന മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്'

ഫ്ളൈറ്റിൽ 190 പേരാണ് യാത്ര ചെയ്തത്

'എന്നാൽ ആ ഫ്ളൈറ്റിൽ 190 പേരാണ് യാത്ര ചെയ്തത്. എന്റെ പേര് കണ്ടിട്ടാണ് മാറ്റി നിർത്തി പരിശോധിച്ചത്. ആ യുവാക്കളുടെ വസ്ത്രധാരണവും തൊപ്പിയും കണ്ടിട്ടാണ് പരിശോധിച്ചത്. വല്ലാതെ വഷമം തോന്നി. ഇത് സംസാരിച്ച് കൊണ്ടേയിരിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങൾ തൊപ്പി ധരിച്ചത് കൊണ്ടാണോ ഞങ്ങളെ പരിശോധിച്ചത് എന്ന് അവർ സങ്കടം പറഞ്ഞ് കൊണ്ടേയിരിക്കുകയായിരുന്നു'

റിപബ്ലിക്ക് ഡേ ആയതിനാൽ സുരക്ഷ പരിശോധന

'എനിക്ക് വളരെ അധികം ദേഷ്യം തോന്നി. അവിടെ ഒരു സ്ത്രീയാണ് പിശോധിച്ചത്. ഒരു സ്കാനർ പോലും ഇല്ലാതെ നമ്മുടെ ലുക്ക് കണ്ടാണ് പരിശോധന.അവരുടെ നടപടി വളരെ വിവേചനപരമായിട്ട് തോന്നി.നമ്മൾ എന്താണ് പ്രത്യേകമായി ഫ്ളൈറ്റിൽ കൊണ്ടുപോകുന്നത്, മറ്റ് യാത്രക്കാരുടെ കൈയ്യിൽ ബാഗില്ലേ എന്നതയിരുന്നു എന്റെ ചോദ്യം. റിപബ്ലിക്ക് ഡേ ആയതിനാൽ സുരക്ഷ പരിശോധന എന്നായിരുന്നു അവർ പറഞ്ഞത്'

എല്ലാവരുടേയും പരിശോധിക്കുകയല്ലേ വേണ്ടത്


'പരിശോധിക്കുന്നതൊക്കെ നല്ല കാര്യം തന്നെ. എന്നാൽ ഞങ്ങളുടെ ബാഗ് മാത്രം പരിശോധിച്ചതിലെ ലോജിക്ക് ആണ് എനിക്ക് മനസിലാകാത്തത്. സുരക്ഷാ പരിശോധന ആണെങ്കിലും എല്ലാവരുടേയും പരിശോധിക്കുകയല്ലേ വേണ്ടത്, അത് അനുസരിക്കാൻ ഞങ്ങൾ തയ്യാറാണ്. വസ്ത്രധാരണം നോക്കി, മതം നോക്കി എന്തിനാണ് വിവേചനം കാണിക്കുന്നത്?. ഇതൊക്കെ വളരെ മോശമാണ്. ഇത്തരത്തിൽ വിവേചനം കാണിക്കുന്നത് ദയവ് ചെയ്ത് നിർത്തൂ', നടി പറഞ്ഞു.

 നടിയുടെ ആരോപണത്തിന് പിന്നാലെ


അതേസമയം നടിയുടെ ആരോപണത്തിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി കോയമ്പത്തൂർ എയർപോർട്ട് ഡയറക്ടർ വി സെന്തിൽ വാലവൻ അറിയിച്ചു. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' അടക്കമുള്ള മലയാളം സിനിമകളിൽ വേഷമിട്ട താരമാണ് സനം ഷെട്ടി.തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ച സനം ബിഗ് ബോസ് തമിഴ് സീസൺ 4 ലും മത്സരാർത്ഥിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+