കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിഗ് ബോസ് താരത്തെ വിളിച്ചുവരുത്തി ഇ ഡി; വിശദവിവരം
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഗ് ബോസ് 16 താരം അബ്ദു റോസിക് ഇ ഡി ക്ക് മുന്നിൽ ഹാജരായി. മയക്ക് മരുന്ന് ഡീലർ അലി അസ്ഗർ ഷിറാസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അബ്ദു റോസിക്കിന്റെ മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹം ഇ ഡിക്ക് മുന്നിൽ ഹാജരായി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കുനാൽ ഓസയ്‌ക്കെതിരായ പ്രോസിക്യൂഷൻ സാക്ഷി എന്ന നിലയിലാണ് റോസിക്കിൻ്റെ ഇടപെടൽ എന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ വ്യക്തമാക്കി. ''കുനാൽ ഓസയ്‌ക്കെതിരെ പ്രോസിക്യൂഷൻ സാക്ഷി എന്ന നിലയിലാണ് എൻ്റെ ക്ലയൻ്റ് മിസ്റ്റർ അബ്ദു റോസിക്കിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചത്'', അദ്ദേഹം പറഞ്ഞു.

താജിക്കിസ്ഥാനിൽ നിന്നുള്ള പ്രശസ്തനായ സംഗീതജ്ഞനാണ് അബ്ദു. 'ബിഗ് ബോസ് 16' ലെ മത്സരാർത്ഥി ആയിരുന്ന അദ്ദേഹം ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടി. എന്നിരുന്നാലും, മുൻകൂർ പ്രൊഫഷണൽ ബാധ്യതകൾ കാരണം അബ്ദു സ്വമേധയാ ബിഗ് ബോസ് 16 ൽ നിന്ന് വിട്ടുനിന്നു.
ബിഗ് ബോസിന് മുമ്പ്, തൻ്റെ 'ബർഗിർ' മെമ്മിലൂടെ അദ്ദേഹം സോഷ്യൽ മീഡിയ സെൻസേഷനായി മാറി. മുംബൈയിൽ ബർഗിർ എന്ന പേരിൽ ഒരു റസ്റ്റോറൻ്റും അദ്ദേഹത്തിനുണ്ട്. ബിഗ് ബോസ് 16 ൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു 19 കാരനായ ഗായകൻ അബ്ദു റോസിക്ക്.












Click it and Unblock the Notifications