ബിഗ് ബോസ് വിജയിയുമായി മേഘ്നാ രാജിന്റെ രണ്ടാം വിവാഹമെന്ന് പ്രചാരണം, പൊട്ടിത്തെറിച്ച് പ്രധാം
ബെംഗളൂരു: നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണം സിനിമാ ലോകത്തെ നടുക്കിയതാണ്. മരണപ്പെടുമ്പോള്‍ 39 വയസ്സ് മാത്രമായിരുന്നു ചിരഞ്ജീവിയുടെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മേഘ്‌ന രാജ് നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവിയുടെ വേര്‍പാട് എന്നത് ഇരട്ടി വേദനയായി. അതിന് ശേഷം മേഘ്‌നയുടേയും ചിരഞ്ജീവിയുടേയും കുഞ്ഞിന്റെ ജനനം അടക്കം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വീണ്ടും മേഘ്‌നാ രാജ് വാര്‍ത്തകളില്‍ നിറയുകയാണ്.

ചിരഞ്ജീവി സര്‍ജ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2020 ജൂണിലാണ് ചിരഞ്ജീവി സര്‍ജ മരണപ്പെട്ടത്. ചിരു എന്ന് അറിയപ്പെട്ടിരുന്ന ചിരഞ്ജീവിയുടെ മരണത്തിന് ശേഷം മകനാണ് മേഘ്‌ന രാജിന്റെ ലോകം. ജൂനിയര്‍ ചിരു എന്ന് അറിയപ്പെടുന്ന കുഞ്ഞിന് റയാന്‍ രാജ് സര്‍ജ എന്നാണ് പേരിട്ടിരിക്കുന്നത്. മേഘനയുടേയും കുഞ്ഞിന്റെ ഫോട്ടോകള്‍ ചിരഞ്ജീവിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കാറുളളതാണ്.

അതിനിടെ മേഘ്‌നാ രാജ് രണ്ടാമത് വിവാഹിതയാകാനൊരുങ്ങുന്നു എന്നാണ് ചില യൂട്യൂബ് ചാനലുകള്‍ ഏതാനും ദിവസങ്ങളായി പ്രചരിപ്പിക്കുന്നത്. കന്നട ബിഗ് ബോസ് സീസണ്‍ 4 വിജയിയായ പ്രധാമിനെ ആണ് മേഘ്‌നാ രാജ് വിവാഹം കഴിക്കാനൊരുങ്ങുന്നത് എന്നാണ് യൂട്യൂബ് ചാനലുകള്‍ പ്രചാരണം നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായതോടെ പ്രധാം രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

മേഘ്‌ന വീണ്ടും വിവാഹിതയാകുന്നു എന്ന് പറയുന്ന ഒരു യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചാണ് പ്രധാം ട്വിറ്ററില്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. പ്രധം നടത്തിയ പ്രതികരണം ഇങ്ങനെ: ''ഇത് കണ്ടില്ലെന്ന് വെയ്ക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഈ വീഡിയോയ്ക്ക് 2.70 ലക്ഷം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. കാഴ്ചക്കാരെ കൂട്ടാനും പണത്തിനും വേണ്ടി ചാനലുകള്‍ ഇത്തരത്തില്‍ നിലവാരത്തകര്‍ച്ച കാണിക്കുമ്പോള്‍ നിയമനടപടി മാത്രമാണ് മുന്നിലുളള വഴി. നിയമപരമായി ഈ വീഡിയോകള്‍ക്കെതിരെ നടപടി വരുമ്പോള്‍ മറ്റുളളവര്‍ക്ക് അതൊരു പാഠമാകും''.

നിരവധി പേരാണ് പ്രധാമിന്റെ ട്വീറ്റിനോട് യോജിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഈ വീഡിയോ മാത്രമല്ല ചാനല്‍ തന്നെ പൂട്ടിക്കേണ്ടതാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മേഘ്‌നയുടേയും ചിരഞ്ജീവിയുടേയും കുടുംബങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രധാം. 2018ലാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും വിവാഹിതരായത്. പത്ത് വര്‍ഷം നീണ്ട് നിന്ന പ്രണയത്തിന് ശേഷമായിരുന്നു കന്നട സിനിമാ ലോകം ആഘോഷിച്ച ആ വിവാഹം.

ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുളളവരായിരുന്നത് കൊണ്ട് തന്നെ ഹിന്ദുമതാചാര പ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവും വിവാഹ ചടങ്ങുകള്‍ നടന്നു. ബെംഗളൂരുവില്‍ രണ്ട് റിസപ്ഷനുകളും നടന്നു. പ്രശസ്ത നടന്‍ അര്‍ജുന്‍ സര്‍ജയുടെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി സര്‍ജ. ആദ്യത്തെ കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിനിടെയാണ് അപ്രതീക്ഷിതമായുളള ചിരഞ്ജീവി സര്‍ജയുടെ മരണം സംഭവിച്ചത്. മരണത്തിന് 5 മാസങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 22ന് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
Recommended Video

ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ച് മേഘനയുടെ വളകാപ്പ് ചടങ്ങുകള്‍ കുടുംബം നടത്തിയത് ആരാധകരെ നോവിലാഴ്ത്തിയിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജൂനിയര്‍ ചിരുവിന്റെ ജനനം. ചിരഞ്ജീവിയുടെ ചിത്രത്തിന് മുന്നില്‍ കുഞ്ഞിനെ കാണിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിരഞ്ജീവിയുടെ വേര്‍പാടിന് ഒരു വര്‍ഷത്തിനിപ്പുറം മേഘ്‌ന ക്യാമറയ്ക്ക് മുന്നിലേക്ക് അടുത്തിടെ തിരികെ വന്നിരുന്നു. ഒരു പരസ്യ ചിത്രത്തിലാണ് മേഘ്‌നാ രാജ് അഭിനയിച്ചത്.












Click it and Unblock the Notifications